തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും പ്രഖ്യാപിച്ചു. ‘ദാദ’ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 2026 ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ടൈറ്റിൽ പ്രഖ്യാപനത്തിനൊപ്പം മാസ് ഗ്ലിമ്പ്സ് വീഡിയോയും പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് ചിത്രം നിർമ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ക്ക് ശേഷം നന്ദമുരി ബാലകൃഷ്ണയും ഗോപിചന്ദ് മലിനേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ദാദ’യ്ക്കുണ്ട്. കാജൽ അഗർവാളാണ് നായിക. മനോജ് മഞ്ചുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബാലകൃഷ്ണയുടെ മാസ് ഇമേജിന് പ്രാധാന്യം നൽകിയാണ് ടൈറ്റിൽ ഗ്ലിമ്പ്സ് ഒരുക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ജാക്കറ്റും കൂളിംഗ് ഗ്ലാസും സ്വർണമാലയും ധരിച്ച്, ചുമലിൽ ആയുധവുമായി നിൽക്കുന്ന ബാലകൃഷ്ണയുടെ മാസ് ലുക്കാണ് പുതിയ പോസ്റ്ററിന്റെ പ്രധാന ആകർഷണം. താരത്തിന്റെ സ്റ്റൈലിഷ് അവതാരത്തിനൊപ്പം ആക്ഷൻ സ്വഭാവവും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഗ്ലിമ്പ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എസ്. തമൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ബാലകൃഷ്ണയുടെ പഞ്ച് ഡയലോഗും ഗ്ലിമ്പ്സിന്റെ പ്രധാന ഹൈലൈറ്റുകളാണ്. മാസ് ആക്ഷൻ രംഗങ്ങൾക്കും വലിയ കാൻവാസിലുള്ള അവതരണത്തിനും പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ‘ദാദ’യെന്ന സൂചനയാണ് ടൈറ്റിൽ വീഡിയോ നൽകുന്നത്.
മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലൂടെ ശ്രദ്ധ നേടിയ ഗോപിചന്ദ് മലിനേനി ഇത്തവണ ചരിത്രവും മഹത്വവും വമ്പൻ ആക്ഷനും സംയോജിപ്പിക്കുന്ന കഥയുമായാണ് എത്തുന്നത്. ബാലകൃഷ്ണയെ ഇതുവരെ കാണാത്ത അവതാരത്തിൽ അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
🔥 Nandamuri Balakrishna is ‘DAADA’!
The title glimpse unveils Balakrishna in a powerful mass avatar. Directed by Gopichand Malineni, the action entertainer hits theatres worldwide on December 24, 2026.#Daada #Balakrishna #NBK pic.twitter.com/53tkMTSES1
— CinemaCafe™ Media (@cinemacafemedia) September 7, 2026
ബാലകൃഷ്ണ–ഗോപിചന്ദ് മലിനേനി കൂട്ടുകെട്ടിന്റെ തിരിച്ചുവരവ്, കാജൽ അഗർവാളിന്റെ നായികാവേഷം, മനോജ് മഞ്ചുവിന്റെ സാന്നിധ്യം, എസ്. തമന്റെ സംഗീതം എന്നിവയോടെ ക്രിസ്മസ് സീസണിലെ പ്രധാന തെലുങ്ക് റിലീസുകളിലൊന്നായാണ് ‘ദാദ’ ഒരുങ്ങുന്നത്.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – ഗോപിചന്ദ് മലിനേനി; നിർമ്മാണം – വെങ്കട സതീഷ് കിലാരു; ബാനർ – വൃദ്ധി സിനിമാസ്; സംഗീതം – എസ്. തമൻ; ഛായാഗ്രഹണം – അരവിന്ദ് എസ്. കശ്യപ്; എഡിറ്റിംഗ് – നവീൻ നൂലി; പ്രൊഡക്ഷൻ ഡിസൈനർ – എ.എസ്. പ്രകാശ്; സംഭാഷണം – സായ് മാധവ് ബുറാ; ആക്ഷൻ – രാം ലക്ഷ്മൺ, രവി വർമ്മ, വെങ്കട്; മാർക്കറ്റിംഗ് – വാൾസ് & ട്രെൻഡ്സ്; ❤️ പി.ആർ.ഒ – ശബരി.
Nandamuri Balakrishna’s Daada Title Glimpse Out; Worldwide Release on December 24
Nandamuri Balakrishna’s new action entertainer Daada, directed by Gopichand Malineni, will release worldwide on December 24, 2026. The title glimpse showcases Balakrishna in a powerful mass avatar.