ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ ‘വിക്കി’ എന്ന നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ക്രിക്കറ്റിന് ഏറെ പ്രാധാന്യമുള്ള ‘ഐ ആം ഗെയിം’ന്റെ കഥയിൽ ക്രിക്കറ്റ് താരമായാണ് ആന്റണി വർഗീസ് എത്തുന്നത്. കഥയുടെ ഗതിയെ സ്വാധീനിക്കുന്ന നിരവധി നിർണായക സംഭവങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥാപാത്രമാണ് വിക്കി. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഡാൻ എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകരുടെ ശ്രദ്ധയും കൈയടിയും നേടുന്ന വേഷമായാണ് വിക്കിയെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
ആക്ഷനിൽ മാത്രം ഒതുങ്ങാതെ പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഉൾപ്പെടുന്ന രീതിയിലാണ് വിക്കിയുടെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ആന്റണി വർഗീസിന് വ്യത്യസ്തമായ പ്രകടനസാധ്യത നൽകുന്ന വേഷം കൂടിയാണിത്. ചിത്രം തിയറ്ററുകളിലെത്തിയതിന് പിന്നാലെ വിക്കി എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഡാൻ എന്ന സ്റ്റൈലിഷ് കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യമുള്ള കഥാപാത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. മാസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ആരാധകരെ ലക്ഷ്യമിട്ടുള്ള പ്രധാന ആകർഷണങ്ങളായി മാറുന്നു.
ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ സംയോജിപ്പിച്ച് വലിയ കാൻവാസിലാണ് നഹാസ് ഹിദായത്ത് ചിത്രം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും, ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും, അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന സാങ്കേതിക ഹൈലൈറ്റുകളാണ്.
ദുൽഖർ സൽമാനും ആന്റണി വർഗീസിനുമൊപ്പം മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് തിയറ്ററുകളിലെത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനം തുടരുകയാണെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
🎶 ‘Praakk’ is OUT NOW!
The second song from #ItsAMedicalMiracle, starring Sangeeth Prathap & Sharafudheen, is composed by Mujeeb Majeed.
🎬 Worldwide in theatres September 18!#Praakk #SangeethPrathap #Sharafudheen pic.twitter.com/1gFCMsyeTB
— CinemaCafe™ Media (@cinemacafemedia) September 6, 2026
അണിയറ പ്രവർത്തകർ: സംവിധാനം – നഹാസ് ഹിദായത്ത്; നിർമ്മാണം – ദുൽഖർ സൽമാൻ, ജോം വർഗീസ്; തിരക്കഥ – സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു; സംഭാഷണം – സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ്; ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; ❤️ പി.ആർ.ഒ – ശബരി.
Antony Varghese as Vicky in I’m Game; New Character Poster Out
Antony Varghese’s character poster from Dulquer Salmaan’s I’m Game is out now. He plays Vicky, a cricketer with a crucial role in the Nahas Hidhayath fantasy action thriller.