ഓണം റിലീസായി ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തുന്ന പൃഥ്വിരാജ് സുകുമാരൻ–വൈശാഖ് ചിത്രം **‘ഖലീഫ’**യിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി. സ്പോട്ടിഫൈ, യൂട്യൂബ്, പ്രൈം മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ പ്രമുഖ മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഗാനങ്ങൾ ലഭ്യമാണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിലും സംഗീതാസ്വാദകർക്കിടയിലും ശ്രദ്ധ നേടിക്കഴിഞ്ഞു. പൃഥ്വിരാജ്–ജേക്സ് ബിജോയ് ഹിറ്റ് കോംബോ വീണ്ടും ആവർത്തിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം.
തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് എന്നിവരും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ താരനിരയിലുണ്ട്. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. **‘മാമ്പറയ്ക്കൽ അഹമ്മദ് അലി’**യായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നു.
‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതാണ് ‘ഖലീഫ’യുടെ പ്രധാന പ്രത്യേകതകളിലൊന്ന്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന ചിത്രം കൂടിയാണിത്.
ഇതിനൊപ്പം പൃഥ്വിരാജ്–ജേക്സ് ബിജോയ് കൂട്ടുകെട്ടും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. 2018ൽ പുറത്തിറങ്ങിയ ‘രണം’ മുതൽ ഈ കൂട്ടുകെട്ടിലെ സംഗീതം ശ്രദ്ധ നേടിയിരുന്നു. ‘അയ്യപ്പനും കോശിയും’, ‘കടുവ’ തുടങ്ങിയ ചിത്രങ്ങളിലും ജേക്സ് ബിജോയിയുടെ സംഗീതം വലിയ സ്വീകാര്യത നേടി. ഈ വിജയക്കൂട്ടുകെട്ടിന്റെ മറ്റൊരു ശ്രദ്ധേയ സംഗീതാനുഭവമായാണ് ‘ഖലീഫ’യിലെ ഗാനങ്ങൾ എത്തുന്നത്.
ചിത്രത്തിലെ ആദ്യ ഗാനമായ ‘അസലായവളേ..’ ഇതിനോടകം വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ജേക്സ് ബിജോയ്–സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനം 6 മില്യണിലധികം കാഴ്ചകൾ സ്വന്തമാക്കി സോഷ്യൽ മീഡിയയിലും റീൽസുകളിലും ട്രെൻഡിങ് ആയി തുടരുകയാണ്. ആദ്യ ഗാനത്തിന് ലഭിച്ച സ്വീകരണത്തിന് പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ആക്ഷനും മാസും സംഗീതവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ബിഗ് ബജറ്റ് എന്റർടെയ്നറായാണ് ‘ഖലീഫ’ പ്രേക്ഷകരിലേക്ക് എത്തുന്നത്.
🎶 The Jakes Bejoy effect strikes again! 🔥
All songs from #PrithvirajSukumaran–#Vysakh’s #Khalifa are OUT NOW across major music platforms! 🎧
❤️ #Asalayavale has already crossed 6 MILLION+ views.
🎬 In theatres worldwide on August 20.#JakesBejoy #Mohanlal #MalvikaSharma… pic.twitter.com/qsVu8mHSJP
— CinemaCafe™ Media (@cinemacafemedia) August 14, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ജോമോൻ ടി. ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ് – സിനറ്റ് സേവ്യർ.
Khalifa Full Album Out Now; Jakes Bejoy–Prithviraj Combo Strikes Again Ahead of Onam Release
All songs from Prithviraj Sukumaran and Vysakh’s Khalifa are out now. Composed by Jakes Bejoy, the album arrives ahead of the film’s August 20 Onam release.