അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഹൈവാൻ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. സസ്പെൻസും ത്രില്ലും നിറച്ച ടീസറിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തിയ ചിത്രം 2026 സെപ്റ്റംബർ 11ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഹൈവാനി’ൽ അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദർശൻ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. സസ്പെൻസ്, ഡ്രാമ, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രിയദർശൻ ചിത്രങ്ങളുടെ സവിശേഷതയായ ഗംഭീര ഫ്രെയിമുകളും പശ്ചാത്തല സംഗീതവുമാണ് ടീസറിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളെയും അവർ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെയും കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ബോളിവുഡിലെ പ്രമുഖ താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഹൈവാനി’നുണ്ട്. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും സംഘർഷവുമെല്ലാം ചിത്രത്തിന്റെ കഥയിൽ നിർണായകമാകുമെന്ന സൂചനയാണ് ആദ്യ ദൃശ്യങ്ങൾ നൽകുന്നത്.
സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ് ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തിൽ ചിത്രീകരണം ആരംഭിച്ച ‘ഹൈവാൻ’, കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് പൂർത്തീകരിച്ചത്. അക്ഷയ് കുമാറിനൊപ്പം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിനായി കൈകോർക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ സാബു സിറിൽ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, സാബു സിറിൽ എന്നീ നാല് ദേശീയ പുരസ്കാര ജേതാക്കളുടെ സാന്നിധ്യവും ‘ഹൈവാന്റെ’ ശ്രദ്ധേയമായ പ്രത്യേകതയാണ്.
🎶 The Jakes Bejoy effect strikes again! 🔥
All songs from #PrithvirajSukumaran–#Vysakh’s #Khalifa are OUT NOW across major music platforms! 🎧
❤️ #Asalayavale has already crossed 6 MILLION+ views.
🎬 In theatres worldwide on August 20.#JakesBejoy #Mohanlal #MalvikaSharma… pic.twitter.com/qsVu8mHSJP
— CinemaCafe™ Media (@cinemacafemedia) August 14, 2026
ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ പ്രിയദർശൻ–അക്ഷയ് കുമാർ ചിത്രം ‘ഭൂത് ബംഗ്ലാ’ നേടിയ വിജയത്തിന് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ‘ഹൈവാൻ’ ശ്രദ്ധ നേടുന്നു. പുതിയ ടീസർ കൂടി പുറത്തുവന്നതോടെ 2026ൽ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന ബോളിവുഡ് തിയേറ്റർ റിലീസുകളിലൊന്നായി ചിത്രം മാറുകയാണ്.
‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം ഒരുക്കിയ മലയാള ചിത്രം ‘ബാലൻ’ നിർമ്മിച്ചതും കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ്. ഈ രണ്ട് ബാനറുകളും ഒരുമിച്ച് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹൈവാൻ’. ദളപതി വിജയ് നായകനായ ‘ജനനായകൻ’, ഗീതു മോഹൻദാസ്–യഷ് ടീമിന്റെ ‘ടോക്സിക്’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ നിർമ്മാണത്തിന് പിന്നിലും കെവിഎൻ പ്രൊഡക്ഷൻസാണ്.
അണിയറ പ്രവർത്തകർ: നിർമ്മാണം – വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെൻ; തിരക്കഥ – പ്രിയദർശൻ, അഭിലാഷ് നായർ, രോഹൻ ശങ്കർ; പ്രൊഡക്ഷൻ ഡിസൈനർ – സാബു സിറിൽ; കോ-ഡയറക്ടർ – അഭിലാഷ് നായർ; ഛായാഗ്രഹണം – ദിവാകർ മണി; സംഗീതം – പ്രീതം; സംഭാഷണം – രോഹൻ ശങ്കർ; അസോസിയേറ്റ് പ്രൊഡ്യൂസർമാർ – പൂജ ഷാ, ധവാൽ ജതാനിയ; ആക്ഷൻ ഡയറക്ടർമാർ – സ്റ്റണ്ട് സിൽവ, രവി ത്യാഗരാജൻ; എഡിറ്റർ – അയ്യപ്പൻ നായർ; കോസ്റ്റ്യൂം ഡിസൈനർമാർ – വി. സായ് ബാബു, കോമൾ ഷഹാനി മോഹൻ; വിഎഫ്എക്സ് സൂപ്പർവൈസർ – സിദ്ധാർത്ഥ് പ്രിയദർശൻ; കാസ്റ്റിംഗ് ഡയറക്ടർ – അമർബീർ ബജ്വ; പി.ആർ.ഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Haiwaan Teaser Out: Akshay Kumar & Saif Ali Khan Unite for Priyadarshan’s Thriller, Releases September 11
Haiwaan official teaser starring Akshay Kumar and Saif Ali Khan is out now. Directed by Priyadarshan, the suspense thriller releases worldwide on September 11, 2026.