2026ൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി മുന്നേറി ദളപതി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടക്കുകയാണ്. സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ തമിഴ് സിനിമകളിലെ കളക്ഷൻ റെക്കോർഡ് മറികടന്നാണ് ‘ജനനായകൻ’ ഒന്നാം സ്ഥാനത്തെത്തിയത്.
വൻ കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കുമൊടുവിൽ തിയേറ്ററുകളിലെത്തിയ ‘ജനനായകനെ’ വലിയൊരു ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികത കൂടി ചേർന്നതോടെ ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചു. റിലീസ് ദിനം മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ വമ്പൻ പ്രേക്ഷക പങ്കാളിത്തമാണ് ചിത്രത്തിന് ലഭിച്ചത്.
ചിത്രത്തിലെ വിജയ്യുടെ മാസ് രംഗങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും തിയേറ്ററുകളിൽ വലിയ പ്രതികരണമാണ് ലഭിച്ചത്. അതിനൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡ് പ്രത്യക്ഷപ്പെടുന്ന നിമിഷവും ആരാധകർ വലിയ ആഘോഷമാക്കി. വിജയ്യുടെ ദീർഘമായ സിനിമാ ജീവിതത്തിലെ ശ്രദ്ധേയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും ആരാധകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു. ഒരു സിനിമയുടെ വിജയത്തിനപ്പുറം, തങ്ങളുടെ പ്രിയതാരത്തിന് പ്രേക്ഷകർ നൽകിയ സ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രതിഫലനമായി കൂടിയാണ് ‘ജനനായകന്റെ’ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.
കേരളത്തിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ തുടരുകയാണ്.
തമിഴ്നാട്ടിലും ‘ജനനായകൻ’ വമ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷനുമായി ചിത്രം സംസ്ഥാനത്ത് ശക്തമായ പ്രകടനം തുടരുന്നു. ആഗോളതലത്തിൽ 325 കോടി പിന്നിട്ട് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണയാണ് കളക്ഷൻ കുതിപ്പിന് കരുത്താകുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. വിജയ്യ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
🔥 ₹325 CRORE+ WORLDWIDE! 🔥#ThalapathyVijay’s #JanaNayagan enters its successful 4th week after crossing ₹325 Cr+ worldwide, emerging as the highest-grossing Tamil film of 2026! ❤️🔥
Kerala: ₹17 Cr+
Tamil Nadu: ₹150 Cr+ 🌟
A massive victory powered by audiences and fans! 🙌… pic.twitter.com/JgwQ98viKH— CinemaCafe™ Media (@cinemacafemedia) August 13, 2026
കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ.കെ. എന്നിവരാണ് സഹനിർമ്മാതാക്കൾ.
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – സത്യൻ സൂര്യൻ, സംഗീതം – അനിരുദ്ധ് രവിചന്ദർ, ആക്ഷൻ കൊറിയോഗ്രഫി – അനൽ അരശ്, കലാസംവിധാനം – വി. സെൽവകുമാർ, എഡിറ്റിങ് – പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി – ശേഖർ, സുധൻ, ഗാനരചന – അറിവ്, കോസ്റ്റ്യൂം – പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ – ഗോപി പ്രസന്ന, മേക്കപ്പ് – നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ – വീര ശങ്കർ, പി.ആർ.ഒ & മാർക്കറ്റിങ് കൺസൾട്ടന്റ് – ❤️ പ്രതീഷ് ശേഖർ.
Jana Nayagan Crosses ₹325 Crore Worldwide; Thalapathy Vijay’s Blockbuster Enters Fourth Week
Thalapathy Vijay’s Jana Nayagan crosses ₹325 crore worldwide and enters its fourth successful week, becoming the highest-grossing Tamil film of 2026.