പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി മുന്നേറുന്നു. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണയോടെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 35 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഫാമിലി–ആക്ഷൻ എന്റർടെയ്നറായി ഒരുക്കിയ ചിത്രത്തിന് യുവാക്കളിൽ നിന്നും കുടുംബ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്നയും എസ്. ശ്രീശാന്തും ‘ഖലീഫ’യെ പിന്തുണച്ച് ഇൻസ്റ്റഗ്രാം സ്റ്റോറികൾ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. സിനിമയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയ്ക്കൊപ്പം കായികരംഗത്തെ പ്രമുഖരുടെ പ്രതികരണവും ചിത്രത്തെ വീണ്ടും ചർച്ചകളിലെത്തിച്ചിരിക്കുകയാണ്.
റിലീസ് ദിവസം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ കഥ എന്തായിരിക്കും, ഏതൊക്കെ കഥാപാത്രങ്ങൾ തിരിച്ചെത്തും തുടങ്ങിയ ചർച്ചകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ സജീവമാണ്.
പൃഥ്വിരാജിന്റെ മാസ് അവതരണം, ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ എന്നിവയ്ക്കൊപ്പം ജേക്സ് ബിജോയിയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. വൈശാഖിന്റെ ട്രേഡ്മാർക്ക് മാസ് എന്റർടെയ്നർ ശൈലിയിൽ കുടുംബബന്ധങ്ങളും ആക്ഷനും ആഘോഷമുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ വ്യത്യസ്തമായ ലുക്കും ആക്ഷൻ പ്രകടനവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുമ്പോൾ മോഹൻലാൽ, സൗബിൻ ഷാഹിർ, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും തിയറ്ററുകളിൽ ആവേശം വർധിപ്പിക്കുന്നു. സർപ്രൈസ് കഥാപാത്രങ്ങളും മാസ് മുഹൂർത്തങ്ങളും ചേർന്ന് ഓണക്കാലത്ത് കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തിയറ്റർ എന്റർടെയ്നറായാണ് ‘ഖലീഫ’യെ അവതരിപ്പിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ സ്ക്രീൻ പ്രസൻസിനൊപ്പം വൈശാഖിന്റെ മാസ് മേക്കിങ്ങും ചിത്രത്തിന് കരുത്താകുന്നു. ജോമോൻ ടി. ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ആക്ഷൻ രംഗങ്ങൾക്കും കഥയുടെ വേഗതയ്ക്കും കൂടുതൽ മികവ് നൽകുന്നു.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും ജിനു എബ്രഹാമാണ് നിർവഹിച്ചിരിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
🔥 #Khalifa crosses ₹35 CRORE worldwide!
The #PrithvirajSukumaran–#Vyshakh action entertainer continues its strong box-office run with solid audience support.#Prithviraj #SureshRaina #Sreesanth #KhalifaMovie #MalayalamCinema pic.twitter.com/Qs3APPAAn9
— CinemaCafe™ Media (@cinemacafemedia) August 25, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ജോമോൻ ടി. ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർമാർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ – കളർ പ്ലാനറ്റ്, വി.എഫ്.എക്സ് – പ്രശാന്ത് നായർ (3DS), പ്രമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ് – സിനത് സേവ്യർ.
Khalifa Crosses ₹35 Crore Worldwide; Suresh Raina and S Sreesanth Extend Support
Prithviraj Sukumaran’s Khalifa crosses ₹35 crore at the worldwide box office amid strong audience response, with Suresh Raina and S Sreesanth extending support on social media.