Parimala and Co എന്ന തമിഴ് ക്രൈം കോമഡി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ Jayaram, Urvashi എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം 2026 ജൂൺ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. കേരളത്തിൽ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് Sree Gokulam Movies ന്റെ ബാനറിൽ Gokulam Gopalan ആണ്.
സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ Pandiraj സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ.എം തമിഴ് കുമരനും, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. Lyca Productions ന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
വലിയ ഇടവേളയ്ക്കു ശേഷമാണ് ജയറാം-ഉർവശി ടീം വീണ്ടും ഒന്നിക്കുന്നത്. ഒരു പക്കാ ഫൺ എന്റർടൈനർ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ടീസർ സൂചിപ്പിച്ചിരുന്നു. ക്രൈം കോമഡി പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയുണ്ട്.
#Jayaram and #Urvashi reunite after a long gap for the fun-filled crime comedy #ParimalaAndCo 🎬🔥
Directed by #Pandiraj, the film releases worldwide on June 5 with Kerala distribution by #SreeGokulamMovies. 🍿✨#TamilCinema #MalayalamCinema #JayaramMovie #Urvashi #MovieUpdate pic.twitter.com/VyGfH0U57Q
— CinemaCafe™ Media (@cinemacafemedia) May 26, 2026
ചിത്രത്തിൽ Mysskin, Yogi Babu, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സംവിധായകൻ പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Thalaivan Thalaivii എന്ന വിജയ് സേതുപതി – നിത്യ മേനൻ ചിത്രത്തിന് ശേഷമാണ് പാണ്ഡിരാജ് ഈ സിനിമ ഒരുക്കുന്നത്.
ജോർജ് സി. വില്യംസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഫോക്സൻ, എഡിറ്റിംഗ് പ്രദീപ് ഇ. രാഗവ്, കലാസംവിധാനം ടി. രാമലിംഗം, സംഘട്ടനം കലൈ കിംഗ്സൺ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണറായി ഡ്രീം ബിഗ് ഫിലിംസും സഹകരിക്കുന്നു.
❤️പിആർഒ : ശബരി
Jayaram-Urvashi’s ‘Parimala and Co’ Releasing Worldwide on June 5; Sree Gokulam Movies Brings Film to Kerala
Jayaram and Urvashi reunite in the Tamil crime comedy Parimala and Co directed by Pandiraj. The fun entertainer releases worldwide on June 5 with Kerala release by Sree Gokulam Movies.