Peddi എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ Ram Charan ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കന്നഡ സൂപ്പർതാരം Shiva Rajkumar. ദേശീയ അവാർഡ് ജേതാവായ Buchi Babu Sana സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂൺ 4 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് Think Studios ആണ്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട മാധ്യമ അഭിമുഖത്തിലാണ് ശിവരാജ് കുമാർ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. “പെദ്ധിക്ക് അതിശയകരമായ ഒരു കഥയുണ്ട്. രാം ചരൺ ഈ കഥാപാത്രത്തിനായി അസാധാരണമായ രീതിയിൽ കഠിനാധ്വാനം ചെയ്തു. ഏകദേശം രണ്ട് വർഷത്തോളം പൂർണ്ണമായും ഈ വേഷത്തിനായി സമർപ്പിതനായിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക പരിവർത്തനവും പ്രകടനവും ദേശീയ അവാർഡിന് അർഹമാണ്,” എന്നാണ് ശിവരാജ് കുമാർ പറഞ്ഞത്.
ചിത്രത്തിൽ ഗൗർ നായിഡു എന്ന നിർണായക കഥാപാത്രത്തെയാണ് ശിവരാജ് കുമാർ അവതരിപ്പിക്കുന്നത്. പെദ്ധിയുടെയും ഗൗർ നായിഡുവിന്റെയും ബന്ധം ചിത്രത്തിന്റെ പ്രധാന വൈകാരിക ഘടകങ്ങളിലൊന്നാണെന്നും, ഇരുവരും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാം ചരൺ, സംവിധായകൻ ബുച്ചി ബാബു സന, മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവരൊക്കെയും ഒരു കുടുംബം പോലെ പ്രവർത്തിച്ചുവെന്നും, ആ സൗഹൃദപരമായ അന്തരീക്ഷം മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. “ബുച്ചി ബാബുവിന്റെ കഥപറച്ചിൽ അസാധാരണമാണ്. കഥയ്ക്ക് ആവശ്യമായ ഓരോ ഘടകവും അദ്ദേഹം കൃത്യമായി പകർത്തിയിട്ടുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.
മെഗാ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷൻ, ഡ്രാമ, റൊമാൻസ്, സ്പോർട്സ്, ത്രിൽ എന്നീ ഘടകങ്ങൾ സമന്വയിപ്പിച്ചിരിക്കുന്നു. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവ കഥയുടെ പ്രധാന ഭാഗങ്ങളായിരിക്കും. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന തരത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
#ShivaRajkumar believes #RamCharan deserves a National Award for his performance in #Peddi 🔥🏆
The pan-Indian action drama directed by #BuchiBabuSana releases worldwide on June 4 with #JanhviKapoor, powerful visuals and music by #ARRahman. 🎬✨#PeddiMovie #RamCharanMovie pic.twitter.com/kOj8fSScYq
— CinemaCafe™ Media (@cinemacafemedia) May 26, 2026
Janhvi Kapoor ആണ് ചിത്രത്തിലെ നായിക. Jagapathi Babu, Divyenndu Sharma, Boman Irani എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
A. R. Rahman സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രത്നവേലുവും എഡിറ്റിംഗ് നവീൻ നൂലിയും നിർവഹിക്കുന്നു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
Shiva Rajkumar Says Ram Charan Deserves National Award for ‘Peddi’; Global Release on June 4
Kannada superstar Shiva Rajkumar praises Ram Charan’s performance in Peddi, saying the actor deserves a National Award for his dedication and transformation in the pan-Indian film releasing on June 4.