Athiradi എന്ന മൾട്ടി സ്റ്റാർ എന്റർടൈനർ ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. Basil Joseph, Tovino Thomas, Vineeth Sreenivasan എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആഗോളതലത്തിൽ 60 കോടി രൂപയ്ക്കു മുകളിൽ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി.
കേരളത്തിൽ മാത്രം ചിത്രം 30 കോടി കളക്ഷൻ പിന്നിട്ടിരുന്നു. റിലീസ് ചെയ്ത് ഏകദേശം രണ്ട് വാരങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ എന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
മെയ് 14 ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് മെയ് 22 ന് തമിഴ് പതിപ്പും റിലീസായി. കേരളത്തിനൊപ്പം വിദേശ മാർക്കറ്റുകളിലും ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനം തുടരുകയാണ്.
ക്യാമ്പസ് ഫെസ്റ്റിവൽ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു പക്കാ മാസ്സ് കോമഡി എന്റർടൈനറായാണ് ചിത്രം എത്തിയിരിക്കുന്നത്. യുവ പ്രേക്ഷകരോടൊപ്പം കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രം, ചിരിയും ആക്ഷനും ഇമോഷനും ചേർന്ന ഒരു സമ്പൂർണ തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, Shaan Rahman എന്നിവരുടെ പ്രകടനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. റിയ ഷിബു, സരിൻ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ എന്നിവരും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്നു.
#Athiradi continues its blockbuster box office run 🔥🎬
The #TovinoThomas, #BasilJoseph and #VineethSreenivasan starrer has now crossed the ₹60 crore mark worldwide and emerged as one of the biggest Malayalam hits of 2026. 🍿✨#AthiradiMovie #MalayalamCinema #BoxOffice pic.twitter.com/L6EreJrFnf
— CinemaCafe™ Media (@cinemacafemedia) May 26, 2026
നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രം ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെയും ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെയും ബാനറുകളിൽ ഡോ. അനന്തു എസും ബേസിൽ ജോസഫും ചേർന്നാണ് നിർമ്മിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്.
പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൾഫ് റിലീസ് നിർവഹിച്ചത് Truth Global Films ആണ്.
ഛായാഗ്രഹണം സാമുവൽ ഹെൻറി, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ് എന്നിവരാണ് നിർവഹിച്ചത്.
Athiradi Crosses ₹60 Crore Worldwide; Tovino Thomas-Basil Joseph Film Emerges as a Major 2026 Hit
Athiradi starring Tovino Thomas, Basil Joseph and Vineeth Sreenivasan crosses ₹60 crore worldwide gross. The campus entertainer continues its successful theatrical run with strong audience response.