Nagabandham എന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രത്തിന്റെ റിലീസ് തീയതി വീണ്ടും ഉറപ്പിച്ച് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. Abhishek Nama രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂലൈ 3 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.
എൻഐകെ സ്റ്റുഡിയോസിന്റെയും അഭിഷേക് പിക്ചേഴ്സിന്റെയും ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് അവതരണം. താരക് സിനിമാസ് സഹനിർമ്മാണം നിർവഹിക്കുന്നു.
“ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു” എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്. യോദ്ധാക്കൾ, സഞ്ചാരികൾ, വിശുദ്ധർ, അതിജീവിച്ചവർ എന്നിവരെ ഉൾക്കൊള്ളുന്ന നാഗബന്ധത്തിന്റെ നിഗൂഢ ലോകം അതിശയകരമായ ദൃശ്യഭംഗിയോടെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നു.
പുരാണ സാഹസികതയും ഫാന്റസി ആക്ഷനും ചേർത്ത് ഒരുക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ മിത്തോളജിക്കൽ അഡ്വഞ്ചർ വിഭാഗത്തെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തൽ. ലോകപ്രശസ്ത ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ചിത്രത്തിനായി വമ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നുണ്ട്. പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും അത്യാധുനിക വിഎഫ്എക്സ് സാങ്കേതിക വിദ്യയിലൂടെ പുനർസൃഷ്ടിച്ചുകൊണ്ടാണ് സിനിമ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ വിഎഫ്എക്സ്, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പൂർണ്ണ വേഗതയിൽ പുരോഗമിക്കുകയാണ്. 2700-ലധികം വിഎഫ്എക്സ് ഷോട്ടുകളും വൻ സാങ്കേതിക സംഘവും ഉൾപ്പെട്ട ഈ ചിത്രം 2026 ലെ ഏറ്റവും വലിയ ദൃശ്യ വിസ്മയങ്ങളിൽ ഒന്നായി മാറുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ഉത്തരേന്ത്യൻ തിയേറ്റർ വിതരണാവകാശം Zee Studios സ്വന്തമാക്കിയിട്ടുണ്ട്. OTT സ്ട്രീമിംഗ് അവകാശം Amazon Prime Video നേടിയതായും റിപ്പോർട്ടുണ്ട്. തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മാ സ്വന്തമാക്കി.
Nabha Natesh, Aishwarya Menon, ദക്ഷ നാഗർക്കർ, Mahesh Manjrekar, Jagapathi Babu, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ്മ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
#Nagabandham unveils a stunning new poster ahead of its worldwide release on July 3, 2026 🔥🐍✨
Directed by #AbhishekNama, the pan-Indian fantasy adventure promises mystery, mythology, hidden treasures and breathtaking visuals on a massive cinematic scale. 🎬#NagabandhamMovie pic.twitter.com/xAKxxzlDPU
— CinemaCafe™ Media (@cinemacafemedia) May 27, 2026
പുരാതന രഹസ്യങ്ങളും മറഞ്ഞ നിധികളും ദിവ്യശക്തികളും മറന്നുപോയ ഇതിഹാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.
ഛായാഗ്രഹണം സൗന്ദർ രാജൻ എസ്., സംഗീതം അഭേയും ജുനൈദ് കുമാറും, പശ്ചാത്തല സംഗീതം ജുനൈദ് കുമാർ, എഡിറ്റിംഗ് ആർ.സി. പനവ്, പ്രൊഡക്ഷൻ ഡിസൈൻ അശോക് കുമാർ എന്നിവരാണ് നിർവഹിക്കുന്നത്. വിഎഫ്എക്സ് നിർവഹിക്കുന്നത് തണ്ടർ സ്റ്റുഡിയോസും സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് സിങ്ക് സിനിമാസുമാണ്.
❤️പിആർഒ : ശബരി
‘Nagabandham’ Set for July 3 Worldwide Release; Pan-Indian Mystery Adventure Unveils Intriguing New Poster
Nagabandham, the pan-Indian mythological fantasy adventure directed by Abhishek Nama, gears up for a worldwide release on July 3, 2026. The new poster teases a mysterious world filled with hidden secrets and ancient legends.