സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ 30 ലക്ഷം (3 മില്യൺ) കാഴ്ചകൾ പിന്നിട്ട ട്രെയ്ലർ യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം സെപ്റ്റംബർ 18ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതാണ് കഥയുടെ പ്രധാന കൗതുകം. നേരത്തെ പുറത്തിറങ്ങിയ ടീസർ മുന്നോട്ടുവച്ച ഈ ആശയത്തെ കൂടുതൽ വികസിപ്പിച്ചാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. സാധാരണ മനുഷ്യന് ലഭിക്കുന്ന ‘സൂപ്പർ ഹിയറിങ്’ കഴിവും അതിനുശേഷം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ട്രെയ്ലറിന്റെ പ്രധാന ആകർഷണം.
ഈ അസാധാരണ കഴിവിന് പിന്നിലുള്ള രഹസ്യമെന്താണെന്നും അത് കഥാപാത്രത്തിന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും അറിയാനുള്ള ആകാംക്ഷ നിലനിർത്തിയാണ് ട്രെയ്ലർ മുന്നോട്ടുപോകുന്നത്. കോമഡിയും കൗതുകവും ത്രില്ലർ സ്വഭാവവും ചേർന്ന കഥപറച്ചിലായിരിക്കും സിനിമയുടേതെന്ന സൂചനയും ദൃശ്യങ്ങൾ നൽകുന്നു.
സംഗീത് പ്രതാപിന്റെ കഥാപാത്രത്തിനൊപ്പം ഷറഫുദ്ദീനും അഖില ഭാർഗവനും കഥയിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. പ്രത്യേകിച്ച് സംഗീത്–ഷറഫുദ്ദീൻ കോമ്പിനേഷൻ രംഗങ്ങളിലെ രസകരമായ കെമിസ്ട്രി സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ലഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു.
ശബ്ദത്തിന് കഥയിൽ തന്നെ വലിയ പ്രാധാന്യമുള്ളതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിങ്ങിനും പ്രത്യേക പരിഗണന നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉയർന്ന സാങ്കേതിക നിലവാരത്തിലുള്ള ശബ്ദാനുഭവം തിയറ്ററിൽ സമ്മാനിക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.
ചിത്രത്തിന്റെ മ്യൂസിക് അവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സിനാണ്. കേരളത്തിലെ തിയറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസ് നിർവഹിക്കും.
🔥 3 MILLION+ views for #ItsAMedicalMiracle trailer!
Sangeeth Prathap & Sharafudheen’s fantasy entertainer is also trending on YouTube, according to the makers.
🎬 Worldwide in theatres September 18.#SangeethPrathap #Sharafudheen pic.twitter.com/do0nJSC1XO
— CinemaCafe™ Media (@cinemacafemedia) September 13, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ശ്യാമിൻ ഗിരീഷ്; കഥ, തിരക്കഥ, സംഭാഷണം – നിലീൻ സാന്ദ്ര; നിർമ്മാണം – ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ; ഛായാഗ്രഹണം – അഖിൽ സേവ്യർ; എഡിറ്റിംഗ് – രാകേഷ് ചെറുമഠം; സംഗീതം – മുജീബ് മജീദ്; സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്; മേക്കപ്പ് – റോണക്സ് സേവ്യർ; വസ്ത്രാലങ്കാരം – ആരതി ഗോപാൽ; പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം; കലാസംവിധാനം – അപ്പുണ്ണി സാജൻ; ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – വിഷ്ണു ദേവ്, അജിത് ജോസ്; VFX – പ്രൊമൈസ് VFX, മാർജാര VFX; അസോസിയേറ്റ് ഡയറക്ടർ – മുബീൻ റാഫി; പ്രോജക്ട് ഡിസൈനർ – അമൃത മോഹൻ; അസോസിയേറ്റ് ക്യാമറാമാൻ – വിശോക് കളത്തിൽ; ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ; സ്റ്റിൽസ് – സിനറ്റ് സേവ്യർ; അസിസ്റ്റന്റ് ഡയറക്ടർമാർ – ആൽബിൻ ഷാജി, ഷഫീഖ്; ഡിസൈൻസ് – യെല്ലോ ടൂത്സ്; വിതരണം – ഡ്രീം ബിഗ് ഫിലിംസ്; ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ; പി.ആർ.ഒ – ശബരി.
It’s a Medical Miracle Trailer Crosses 3 Million Views; Sangeeth Prathap–Sharafudheen Film Releases September 18
The trailer of Sangeeth Prathap and Sharafudheen’s It’s a Medical Miracle has crossed 3 million views on YouTube. Directed by Shyamin Gireesh, the film releases worldwide on September 18, 2026.