ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം **‘ആകാശംലോ ഒക താര’**യ്ക്ക് അഭിനന്ദനവുമായി ദേശീയ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് കുമാർ. ചിത്രം കണ്ടതിന് പിന്നാലെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രതികരണം പങ്കുവച്ചത്. ചിത്രം ഗംഭീരമായി വന്നിട്ടുണ്ടെന്നാണ് ജി.വി. പ്രകാശ് കുമാർ കുറിച്ചത്.
ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ജി.വി. പ്രകാശ് കുമാറിന്റെ പ്രതികരണം റിലീസിന് മുമ്പുതന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ദുൽഖർ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നുണ്ട്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ‘ആകാശംലോ ഒക താര’ നിർമ്മിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായിക.
നേരത്തെ ദുൽഖർ സൽമാന്റെ ജന്മദിനമായ ജൂലൈ 28ന് പുറത്തിറങ്ങിയ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിലൂടെ ദുൽഖറും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയവും ജീവിതയാത്രയും സംബന്ധിച്ച സൂചനകളാണ് അണിയറപ്രവർത്തകർ നൽകിയത്. ഗാനരംഗങ്ങൾക്കൊപ്പം ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തുവന്ന താരത്തിന്റെ ക്യാരക്ടർ ലുക്കും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. പ്രണയത്തിനും കഥാപാത്രങ്ങളുടെ ജീവിതയാത്രയ്ക്കും പ്രാധാന്യമുള്ള കഥയായിരിക്കും സിനിമയുടേതെന്നാണ് ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾ നൽകുന്ന സൂചന.
വ്യത്യസ്തമായ കഥപറച്ചിൽ രീതിയിലൂടെ ശ്രദ്ധ നേടിയ പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ‘ആകാശംലോ ഒക താര’യുടെ പ്രത്യേകതയാണ്. ശ്രുതി ഹാസനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘മഹാനടി’, ‘സീത രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ച ദുൽഖർ സൽമാൻ, പ്രഭാസ് നായകനായ ‘കൽക്കി 2898 AD’യിലും അതിഥി വേഷത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദുൽഖർ വീണ്ടും ഒരു തെലുങ്ക് ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും പാൻ ഇന്ത്യൻ റിലീസായാണ് ‘ആകാശംലോ ഒക താര’ എത്തുക. ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റ് പ്രധാന അപ്ഡേറ്റുകളും വൈകാതെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
✨ GV Prakash Kumar praises #AakasamloOkaTara!
After watching Dulquer Salmaan’s upcoming Telugu film, the National Award-winning composer said the movie has “come out great.”
🎬 Directed by Pavan Sadineni.#DulquerSalmaan #GVPrakashKumar pic.twitter.com/x48rGRGcRH
— CinemaCafe™ Media (@cinemacafemedia) September 13, 2026
അണിയറ പ്രവർത്തകർ: സംവിധാനം – പവൻ സാദിനേനി; രചന, തിരക്കഥ – ഗുന്നം ഗംഗരാജു; കഥ – പവൻ സാദിനേനി, വസന്ത് ജുറു; അധിക തിരക്കഥ – വസന്ത് ജുറു; നിർമ്മാണം – സന്ദീപ് ഗണ്ണം, രമ്യ ഗണ്ണം; സംഗീതം – ജി.വി. പ്രകാശ് കുമാർ; ഛായാഗ്രഹണം – സുജിത് സാരംഗ്; എഡിറ്റിംഗ് – പ്രവീൺ കെ.എൽ.; പ്രൊഡക്ഷൻ ഡിസൈൻ – ശ്വേത സാബു സിറിൽ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചന്തു നിമ്മഗദ്ദ; സഹസംവിധായകൻ – സുരേഷ് പരുച്ചൂരി; ലൈൻ പ്രൊഡ്യൂസർ – യെലെപ്പെട്ടി ശ്രീനിവാസ്; കോസ്റ്റ്യൂം ഡിസൈൻ – പല്ലവി സിംഗ്; കലാസംവിധാനം – വംശി കൃഷ്ണ; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; പബ്ലിസിറ്റി ഡിസൈൻ – അനിൽ ഭാനു; VFX – എഗ്വൈറ്റ് VFX; VFX സൂപ്പർവൈസർ – തൗഫീഖ് ഹുസൈൻ; കളറിസ്റ്റ് – ഷൺമുഖ പാണ്ഡ്യൻ എം.; സ്റ്റിൽസ് – സായ് ശശാങ്ക്; മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്.
GV Prakash Kumar Praises Dulquer Salmaan’s Aakasamlo Oka Tara: “The Film Has Come Out Great”
GV Prakash Kumar has praised Dulquer Salmaan’s upcoming Telugu film Aakasamlo Oka Tara after watching it. Directed by Pavan Sadineni, the film also stars Satvika Veeravalli and Shruti Haasan.