ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ നാളെ, സെപ്റ്റംബർ 3ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ബുക്ക് മൈ ഷോ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയ ചിത്രം അവിടെ തുടരുന്നതായും അണിയറപ്രവർത്തകർ പറയുന്നു.
കേരളത്തിലെ ബുക്കിംഗ് ആരംഭിച്ച പ്രധാന പ്രദർശന കേന്ദ്രങ്ങളിൽ ആദ്യദിന ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുകയും നിരവധി ഷോകൾ ഫാസ്റ്റ് ഫില്ലിങ്ങിലേക്ക് നീങ്ങുകയും ചെയ്യുന്നതായാണ് വിവരം. റിലീസ് അടുക്കുന്നതോടെ ഓരോ മണിക്കൂറിലും ബുക്കിംഗ് കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ വിപണികളിലും ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് ലഭിക്കുന്നതായും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
സെപ്റ്റംബർ 3ന് രാവിലെ 9 മണി മുതലാണ് കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുന്നത്. നിലവിലെ അഡ്വാൻസ് ബുക്കിംഗ് ട്രെൻഡ് തുടർന്നാൽ കേരള ബോക്സ് ഓഫീസിൽ ശക്തമായ ഓപ്പണിങ് നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള റിലീസുകളിലൊന്നായാണ് ‘ഐ ആം ഗെയിം’ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾ, അതിവേഗ ചേസ് സീക്വൻസുകൾ, ത്രില്ലിങ് മുഹൂർത്തങ്ങൾ, ഫാന്റസി ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ച സ്റ്റൈലിഷ് അവതരണമാണ് ട്രെയ്ലറിന്റെ പ്രധാന ആകർഷണം. ദുൽഖർ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സ്റ്റൈലിഷ് കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ചിത്രത്തിലെ ഗാനങ്ങളും റിലീസിന് മുമ്പേ ശ്രദ്ധ നേടിയിട്ടുണ്ട്. ‘മഴവില്ലായേ’, ‘ലൂസർ’, പ്രൊമോ ഗാനമായ ‘ഹൈ സ്റ്റേക്ക്സ്’ എന്നിവയ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
‘ആർഡിഎക്സ്’ എന്ന വിജയചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം എന്നതും ‘ഐ ആം ഗെയിമി’ന്റെ പ്രത്യേകതകളാണ്. അഡ്വാൻസ് ബുക്കിങ്ങിന് ലഭിക്കുന്ന പ്രതികരണത്തോടെ സെപ്റ്റംബർ 3ലെ ആഗോള റിലീസിലേക്കാണ് ഇനി ആരാധകരുടെയും സിനിമാ പ്രേമികളുടെയും ശ്രദ്ധ.
🔥 Just hours to go for #ImGame!
Dulquer Salmaan’s fantasy thriller is trending on BookMyShow with strong advance booking, according to the makers.
🎬 Worldwide in theatres tomorrow, September 3!#DulquerSalmaan #NahasHidhayath #WayfarerFilms pic.twitter.com/OSFCuymKBo
— CinemaCafe™ Media (@cinemacafemedia) September 2, 2026
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; പി.ആർ.ഒ – ശബരി.
I’m Game Trends on BookMyShow with Strong Advance Booking Ahead of Release
Dulquer Salmaan’s I’m Game is trending on BookMyShow with strong advance booking ahead of its worldwide theatrical release on September 3, 2026. Kerala shows begin at 9 AM.