അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹൈവാൻ’ ട്രെയ്ലർ പുറത്തിറങ്ങി. ക്രൈം, സസ്പെൻസ്, ഡ്രാമ എന്നിവയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ക്രൈം സസ്പെൻസ് ത്രില്ലറാണ് ‘ഹൈവാൻ’ എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. അന്ധനായ നായക കഥാപാത്രമായി സെയ്ഫ് അലി ഖാൻ എത്തുമ്പോൾ, നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി അക്ഷയ് കുമാർ എത്തുന്നു. ഇരുവരെയും പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അവതാരങ്ങളിലാണ് പ്രിയദർശൻ അവതരിപ്പിക്കുന്നത്.
നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചടുലമായ ദൃശ്യപരിചരണവുമാണ് ട്രെയ്ലറിന്റെ പ്രധാന ആകർഷണങ്ങൾ. സസ്പെൻസിനൊപ്പം ശക്തമായ ഡ്രാമയും കോർത്തിണക്കിയ എഡ്ജ് ഓഫ് ദി സീറ്റ് അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്ന പ്രതീക്ഷയും ടീസറിനും ട്രെയ്ലറിനും പിന്നാലെ ഉയരുന്നുണ്ട്.
ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരിടവേളയ്ക്ക് ശേഷം ‘ഹൈവാനി’ലൂടെ വീണ്ടും ഒരുമിക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനെ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ് ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച ‘ഹൈവാൻ’ കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായാണ് പൂർത്തിയാക്കിയത്.
പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ ആണ് ചിത്രത്തിന്റെ ദൃശ്യലോകം ഒരുക്കുന്നത്. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, സാബു സിറിൾ എന്നീ നാല് ദേശീയ പുരസ്കാര ജേതാക്കൾ ഒരു ചിത്രത്തിനായി ഒന്നിക്കുന്നതും ‘ഹൈവാന്റെ’ ശ്രദ്ധേയമായ പ്രത്യേകതയാണ്.
ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ പ്രിയദർശൻ–അക്ഷയ് കുമാർ ചിത്രം **‘ഭൂത് ബംഗ്ലാ’**യ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘ഹൈവാൻ’ ശ്രദ്ധ നേടുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം ഒരുക്കിയ മലയാള ചിത്രം ‘ബാലൻ’ നിർമ്മിച്ചതിന് പിന്നാലെ കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ഒരുമിച്ച് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘ഹൈവാൻ’. ‘ജനനായകൻ’, ഗീതു മോഹൻദാസ്–യാഷ് ചിത്രം ‘ടോക്സിക്’ തുടങ്ങിയ വമ്പൻ പ്രോജക്ടുകൾക്ക് പിന്നിലുള്ള നിർമ്മാണ കമ്പനിയാണ് കെ.വി.എൻ പ്രൊഡക്ഷൻസ്.
പ്രിയദർശൻ, അഭിലാഷ് നായർ, രോഹൻ ശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കറാണ് സംഭാഷണങ്ങൾ. ദിവാകർ മണിയുടെ ഛായാഗ്രഹണത്തിനൊപ്പം പ്രീതത്തിന്റെ സംഗീതവും ചിത്രത്തിന് കരുത്തേകുന്നു. സ്റ്റണ്ട് സിൽവ, രവി ത്യാഗരാജൻ എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
🔥#Haiwaan Official Trailer is OUT!
Akshay Kumar & Saif Ali Khan reunite for Priyadarshan’s gripping crime-suspense thriller. Saif plays a blind protagonist, while Akshay steps into a dark role.
🎬In theatres worldwide September 11, 2026#AkshayKumar #SaifAliKhan #Priyadarshan pic.twitter.com/oBqpmWmHbj
— CinemaCafe™ Media (@cinemacafemedia) August 28, 2026
അണിയറ പ്രവർത്തകർ: നിർമ്മാണം – വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ; തിരക്കഥ – പ്രിയദർശൻ, അഭിലാഷ് നായർ, രോഹൻ ശങ്കർ; സംഭാഷണം – രോഹൻ ശങ്കർ; പ്രൊഡക്ഷൻ ഡിസൈനർ – സാബു സിറിൾ; കോ-ഡയറക്ടർ – അഭിലാഷ് നായർ; ഛായാഗ്രഹണം – ദിവാകർ മണി; സംഗീതം – പ്രീതം; അസോസിയേറ്റ് പ്രൊഡ്യൂസർമാർ – പൂജ ഷാ, ധവാൽ ജതാനിയ; ആക്ഷൻ – സ്റ്റണ്ട് സിൽവ, രവി ത്യാഗരാജൻ; എഡിറ്റിംഗ് – അയ്യപ്പൻ നായർ എം.എസ്.; കോസ്റ്റ്യൂം ഡിസൈൻ – വി. സായ് ബാബു, കോമൾ ഷഹാനി മോഹൻ; VFX സൂപ്പർവൈസർ – സിദ്ധാർത്ഥ് പ്രിയദർശൻ; കാസ്റ്റിംഗ് ഡയറക്ടർ – അമർബീർ ബജ്വ; പി.ആർ.ഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Haiwaan Trailer Out: Akshay Kumar & Saif Ali Khan in Priyadarshan’s Crime Thriller
Haiwaan official trailer is out, starring Akshay Kumar and Saif Ali Khan in Priyadarshan’s crime suspense thriller. The film releases worldwide on September 11, 2026.