ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബാഹുബലി അടക്കമുള്ള വിസ്മയകരമായ ചിത്രങ്ങൾ സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സിന്റെയും, സംവിധായകൻ എസ്. എസ്. രാജമൗലിയുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരുമായ പ്രമുഖ നിർമാതാക്കളുടെയും പിന്തുണയോടെ ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
പ്രേമലു എന്ന ചിത്രത്തിന്റെ വിതരണത്തിലൂടെ ശ്രദ്ധേയമായ തുടക്കം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയ വർക്ക്സിന്റെയും സഹകരണത്തോടെയുമാണ് നിർമാണം. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ഫാന്റസി, നർമ്മം, വികാരം എന്നിവ മനോഹരമായി സമന്വയിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകരും പങ്കെടുത്ത പ്രത്യേക ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്.
ഒരു കുഞ്ഞ് പെൺകുട്ടിയെ രസിപ്പിക്കാൻ മാജിക് അവതരിപ്പിക്കുന്ന കഥാപാത്രമായാണ് ടീസറിൽ ഫഹദ് ഫാസിൽ എത്തുന്നത്. ഇരുവരും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾക്കിടയിൽ, പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്ന അത്ഭുത മാജിക് കാണിക്കാമെന്ന് ഫഹദ് പറയുന്നതോടെയാണ് കഥ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന വിചിത്രവും കൗതുകകരവുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
വ്യത്യസ്തമായ കഥാപശ്ചാത്തലവും, കൗതുകം നിറഞ്ഞ അവതരണവും, വികാരഭരിതമായ മുഹൂർത്തങ്ങളും ചേർന്ന ടീസർ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട, ഹാസ്യവും നിഷ്കളങ്കതയും നിറഞ്ഞ പ്രകടനവും ബാലതാരത്തിന്റെ സ്വാഭാവിക അഭിനയവും ടീസറിന്റെ പ്രധാന ഹൈലൈറ്റുകളാണ്.
✨ Fahadh Faasil steps into a magical new world with #DontTroubleTheTrouble!
🎬 The teaser of the much-awaited fantasy entertainer is out now, promising a heartwarming blend of fantasy, humor, emotion, and mystery.
📅 Worldwide Release: September 11, 2026#FahadhFaasil… pic.twitter.com/egEszpDgi9
— CinemaCafe™ Media (@cinemacafemedia) July 13, 2026
കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതം ടീസറിന്റെ ഭാവം കൂടുതൽ ശക്തമാക്കുമ്പോൾ, മികച്ച ദൃശ്യാവിഷ്കാരവും ഛായാഗ്രഹണവും ചിത്രത്തിന്റെ സാങ്കേതിക മികവ് വ്യക്തമാക്കുന്നു.
ഫാന്റസിയും വിനോദവും ഒത്തുചേരുന്ന ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ടീസർ കാണാൻ: https://youtu.be/uVN1ItBwogg
❤️പി.ആർ.ഒ: പ്രതീഷ് ശേഖർ
Fahadh Faasil’s Don’t Trouble The Trouble Teaser Out: Fantasy Entertainer Set for September 11 Release
The teaser of Fahadh Faasil’s fantasy entertainer Don’t Trouble The Trouble has been released. Produced by SS Karthikeya, Shobu Yarlagadda, and Prasad Devineni, the film is set for a worldwide theatrical release on September 11, 2026.