ഹനുമാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയമായ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന ‘മഹാകാളി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഇതിനോടകം 125 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം നിർണായകമായ അവസാന ഷെഡ്യൂളിനായി ഒരുങ്ങുകയാണ്.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായാണ് ‘മഹാകാളി’ എത്തുന്നത്. ഇന്ത്യൻ സിനിമയ്ക്ക് ഒരു വനിതാ സൂപ്പർഹീറോ കഥാപാത്രത്തെ സമ്മാനിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോസിന്റെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം ആർ.കെ. ദുഗ്ഗലാണ് അവതരിപ്പിക്കുന്നത്.
ഐമാക്സ് ഫോർമാറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഭൂമി ഷെട്ടിയാണ് കേന്ദ്ര കഥാപാത്രമായ മഹാകാളിയായി എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തുന്ന ബോളിവുഡ് താരം രോഹിത് സറഫ് തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. അതിന് മുമ്പ്, ശുക്രാചാര്യ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്ഷയ് ഖന്നയും തന്റെ രംഗങ്ങൾ പൂർത്തിയാക്കിയിരുന്നു.
വിപുലമായ കാൻവാസിലും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയും ഒരുങ്ങുന്ന ഈ മിത്തോളജിക്കൽ ആക്ഷൻ ഡ്രാമ, ഇന്ത്യൻ സിനിമയിലെ സൂപ്പർഹീറോ അവതരണങ്ങൾക്ക് പുതിയ ദിശ നൽകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. കഥയുടെ ആത്മാവിനും കഥാപാത്രത്തിന്റെ സ്വഭാവത്തിനും അനുയോജ്യമായ രീതിയിൽ ഒരു പുതുമുഖ നടിയെ നായികയാക്കി അവതരിപ്പിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
⚡ India's female superhero is getting ready to rise!
🎬 #Mahakali, the third film in the #PrashanthVarmaCinematicUniverse, has entered its final shooting schedule after completing 125 days of filming.
✨ Starring #BhoomiShetty
🎥 Directed by #PoojaAparnaKolluru
📽️ Releasing in… pic.twitter.com/bbUfAKpcro— CinemaCafe™ Media (@cinemacafemedia) July 14, 2026
ആത്മീയതയും പുരാണ ഘടകങ്ങളും സമകാലിക സാമൂഹിക വിഷയങ്ങളുമായി ബന്ധിപ്പിച്ചാണ് *‘മഹാകാളി’*യുടെ കഥ വികസിക്കുന്നത്. പതിവ് സൗന്ദര്യ സങ്കൽപ്പങ്ങളെ മറികടന്ന്, കറുത്ത നിറമുള്ള ഒരു സ്ത്രീയെ ശക്തമായ സൂപ്പർഹീറോ കഥാപാത്രമായി അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യൻ സിനിമയിലെ നിലവിലുള്ള ചില ധാരണകളെ ചോദ്യം ചെയ്യാനും ചിത്രം ശ്രമിക്കുന്നു.
കാളി ദേവിയുമായി സാംസ്കാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷാ സിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഹനുമാൻ എന്ന ചിത്രത്തിലൂടെ ആരംഭിച്ച പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ അടുത്ത പ്രധാന അധ്യായമായാണ് *‘മഹാകാളി’*യെ വിലയിരുത്തുന്നത്. ഇന്ത്യൻ ഭാഷകൾക്ക് പുറമെ വിവിധ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഐമാക്സ് 3D ഫോർമാറ്റിൽ പ്രദർശനത്തിനെത്തും.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും റിലീസ് സംബന്ധമായ പ്രഖ്യാപനങ്ങളും ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സാങ്കേതിക പ്രവർത്തകർ:
രചന – പ്രശാന്ത് വർമ്മ
സംവിധാനം – പൂജ അപർണ്ണ കൊല്ലുരു
സംഗീതം – സ്മാരൻ സായ്
ഛായാഗ്രഹണം – സുരേഷ് രഗത്
ക്രിയേറ്റീവ് ഡയറക്ടർ – സ്നേഹ സമീറ
തിരക്കഥ – സ്ക്രിപ്റ്റ്സ് വില്ലെ
കോസ്റ്റ്യൂം ഡിസൈൻ – ശില്പ GNS
പ്രൊഡക്ഷൻ ഡിസൈൻ – ശ്രീ നാഗേന്ദ്ര തംഗല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വെങ്കട് കുമാർ ജെട്ടി
പബ്ലിസിറ്റി ഡിസൈൻ – അനന്ത് കാഞ്ചർല
❤️പി.ആർ.ഒ – ശബരി
Mahakali Enters Final Schedule: India’s Female Superhero Film Nears Completion
Prashanth Varma Cinematic Universe’s Mahakali has entered its final shooting schedule after completing 125 days of filming. Starring Bhoomi Shetty, the mythological action drama introduces India’s female superhero on the big screen and is being crafted for an IMAX 3D release.