അതിരടി ഒരു സാധാരണ ക്യാമ്പസ് സിനിമയല്ല. അത് പൂർണമായും ആഘോഷിക്കാനുള്ള ഒരു തിയേറ്റർ അനുഭവമാണ്. യുവത്വം, സൗഹൃദം, ക്യാമ്പസ് ആഘോഷങ്ങൾ, മാസ് മൊമന്റ്സ്, ഇമോഷൻസ്, പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി എന്നിവയെല്ലാം കൃത്യമായി ബ്ലെൻഡ് ചെയ്ത് ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നർ പാക്കേജായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ അനിരുദ്ധനാണ്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്ന അരുൺ, തന്റെ ആദ്യ സംവിധാന സംരംഭത്തിൽ തന്നെ ഗംഭീരമായ ഒരു തിയേറ്റർ വൈബ് സൃഷ്ടിക്കാൻ വിജയിച്ചിരിക്കുകയാണ്. ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രം വളരെ പതിഞ്ഞ രീതിയിൽ ആരംഭിച്ചാലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകനെ കഥയിലേക്ക് വലിച്ചിഴക്കുന്നു. അവിടെ നിന്ന് ആവേശത്തിന്റെയും വികാരത്തിന്റെയും ആഘോഷത്തിന്റെയും ഒരു ഹൈ എനർജി യാത്രയിലേക്കാണ് സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. കൊച്ചിയിലെ ഒരു പ്രശസ്ത ക്യാമ്പസിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന ഇൻട്രോ സീക്വൻസിൽ ആരംഭിക്കുന്ന ചിത്രം, ഒരു കോളേജ് ഫെസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളുടെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്.
ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന “സാം ബോയ്” എന്ന കഥാപാത്രം സിനിമയുടെ ഹൃദയമാണ്. ഫുൾ എനർജിയുള്ള, പ്രേക്ഷകർക്ക് പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായി ബേസിൽ തിളങ്ങുന്നുണ്ട്. അതേസമയം ടൊവിനോ തോമസിന്റെ “തോട്ടുകുട്ടൻ” പ്യൂർ മാസ് കഥാപാത്രമാണ്. അദ്ദേഹത്തിന്റെ എൻട്രി സീനുകളും ബിജിഎമ്മും തിയേറ്ററുകളിൽ വലിയ ആഘോഷമാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് വിഷ്ണു വിജയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോർ, ടൊവിനോയുടെ കഥാപാത്രത്തിന് വേറെ ലെവൽ മാസ് ഫീൽ നൽകുന്നുണ്ട്.
രണ്ടാം പകുതിയിൽ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ എന്നിവർ എത്തുന്നതോടെ സിനിമയുടെ എനർജി കൂടുതൽ ഉയരുന്നു. ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങൾ ചെയ്തവർ പോലും മികച്ച ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് വിഷ്ണു അഗസ്ത്യയുടെ പ്രകടനം ശ്രദ്ധേയമാണ്. റിയ ഷിബു, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
#Athiradi brings pure theatre vibes with comedy, action, emotions & celebration energy 🔥🎬
Tovino Thomas delivers stylish mass moments while Basil Joseph shines with his fun-filled campus character. A complete entertainer for theatre audiences! ⚡#TovinoThomas #BasilJoseph pic.twitter.com/sUkjYOA4jF— CinemaCafe™ Media (@cinemacafemedia) May 15, 2026
സിനിമയുടെ ഏറ്റവും വലിയ ശക്തി അതിന്റെ എന്റർടെയ്ൻമെന്റ് വാല്യുവാണ്. കോമഡി സീനുകൾക്ക് തിയേറ്ററുകളിൽ ലഭിക്കുന്ന കൈയ്യടിയും ചിരിയും സിനിമയുടെ പൾസ് വ്യക്തമാക്കുന്നു. ആഘോഷ സിനിമകൾക്ക് വേണ്ട എല്ലാ ഘടകങ്ങളും കൃത്യമായി ചേർത്തൊരുക്കിയിട്ടുണ്ടെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
സാങ്കേതികമായും ചിത്രം മികച്ച നിലവാരം പുലർത്തുന്നു. ചമൻ ചാക്കോയുടെ ഷാർപ്പ് എഡിറ്റിംഗ് സിനിമയെ ഒരു നിമിഷം പോലും സ്ലോ ആക്കാതെ മുന്നോട്ട് നയിക്കുന്നു. സാമുവൽ ഹെൻറിയുടെ കളർഫുൾ ഫ്രെയിമുകൾ ക്യാമ്പസ് വൈബിനെ അതിമനോഹരമായി പകർത്തിയിട്ടുണ്ട്. വിഷ്ണു വിജയിന്റെ സംഗീതവും ബിജിഎമ്മും സിനിമയുടെ വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്.
ആഘോഷവും അടിയും കോമഡിയും ഇമോഷനും എല്ലാം ചേർന്ന ഒരു പക്കാ തിയേറ്റർ എന്റർടെയ്ൻമെന്റ് പാക്കേജാണ് ‘അതിരടി’. യുവ പ്രേക്ഷകരെ മാത്രമല്ല, ഫാമിലി ഓഡിയൻസിനേയും ഒരുപോലെ രസിപ്പിക്കുന്ന സിനിമയായി ചിത്രം മാറിയിരിക്കുകയാണ്.
Athiradi Review: Tovino Thomas & Basil Joseph Create a Complete Theatre Celebration
Athiradi starring Tovino Thomas and Basil Joseph is winning audience applause with its campus vibe, comedy, emotions, mass moments, and energetic performances. Directed by Arun Anirudhan, the film has emerged as a full-on theatre entertainer.