ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത് ഭാവനാ റിലീസ്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം.
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച ഭാവനാ സ്റ്റുഡിയോസിന്റെ വിതരണ വിഭാഗമായ ഭാവനാ റിലീസാണ് ചിത്രത്തിന്റെ കേരളത്തിലെ തിയറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഫാന്റസി ചിത്രത്തിന് കേരളത്തിൽ ഭാവനാ റിലീസ് വിതരണത്തിനെത്തുന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും ഉയരുകയാണ്.
‘ബാഹുബലി’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധേയമായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്കാ മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഫാന്റസിയുടെ ലോകത്ത് ഹ്യൂമറും വൈകാരിക മുഹൂർത്തങ്ങളും ചേർത്തുള്ള വ്യത്യസ്തമായ കഥപറച്ചിലായിരിക്കും ചിത്രത്തിന്റേതെന്ന സൂചനയാണ് ഇതുവരെ പുറത്തുവന്ന പ്രമോഷണൽ വീഡിയോകൾ നൽകുന്നത്.
പതിവായി കണ്ടുവരുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. ഫഹദിനൊപ്പം ബാലതാരം സാറയും സിനിമയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇരുവരുടെയും കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ള ഫാന്റസി സംഭവവികാസങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഫാന്റസി ലോകത്തിന്റെ സ്വഭാവവും ഹ്യൂമറും വൈകാരികതയും ഒരുമിപ്പിക്കുന്നതിൽ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും നിർണായക പങ്കുണ്ടാകും.
മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ റിലീസ് ചെയ്യുന്നത്. രാജമൗലിയുടെ അവതരണം, ഫഹദ് ഫാസിലിന്റെ കേന്ദ്ര കഥാപാത്രം, ആർക്കാ മീഡിയ വർക്ക്സിന്റെ നിർമ്മാണ പങ്കാളിത്തം എന്നിവയ്ക്കൊപ്പം ഇപ്പോൾ കേരള വിതരണത്തിന് ഭാവനാ റിലീസ് കൂടി എത്തുന്നതോടെ ഒക്ടോബർ 2 റിലീസിനായുള്ള ഒരുക്കങ്ങൾ സജീവമാകുകയാണ്.
🔥 #DontTroubleTheTrouble gets Bhavana Release for Kerala!
Fahadh Faasil leads the fantasy entertainer presented by SS Rajamouli and directed by Shashank Yeleti.
🎬 Worldwide in theatres October 2, 2026.#FahadhFaasil #BhavanaRelease #SSRajamouli pic.twitter.com/2OIo6ENkTB
— CinemaCafe™ Media (@cinemacafemedia) September 12, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ശശാങ്ക് യെലേട്ടി; അവതരണം – എസ്.എസ്. രാജമൗലി; നിർമ്മാണം – ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ; ബാനറുകൾ – ആർക്കാ മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ്; കേരള വിതരണം – ഭാവനാ റിലീസ്; സ്ക്രിപ്റ്റ് ഡെവലപ്മെന്റ് – എസ്.എസ്. കാഞ്ചി; കോ-റൈറ്റർ – ഹംസ അലി; ഛായാഗ്രഹണം – ബാലാജി സുബ്രഹ്മണ്യം; സംഗീതം, പശ്ചാത്തല സംഗീതം – കാലഭൈരവ; എഡിറ്റിംഗ് – പ്രവീൺ ആന്റണി; കൊറിയോഗ്രഫി – സുധൻ; കോസ്റ്റ്യൂം ഡിസൈൻ, സ്റ്റൈലിംഗ് – രാമ രാജമൗലി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ്.എസ്. ശശാങ്ക്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡി. സതീഷ് കുമാർ; ലൈൻ പ്രൊഡ്യൂസർ – രാഹുൽ ഷാലി; പ്രൊഡക്ഷൻ കൺട്രോളർ – ഡി. യോഗാനന്ദ്; ❤️ പി.ആർ.ഒ – പ്രതീഷ് ശേഖർ.
Fahadh Faasil’s Don’t Trouble the Trouble: Bhavana Release to Distribute Rajamouli-Presented Film in Kerala
Bhavana Release will distribute Fahadh Faasil’s Don’t Trouble the Trouble in Kerala. Presented by SS Rajamouli and directed by Shashank Yeleti, the fantasy entertainer releases worldwide on October 2, 2026.