തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’ ഇന്ന് മുതൽ ആഗോളതലത്തിൽ തിയറ്ററുകളിൽ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. മികച്ച റിലീസാണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്.
റാം–നിവിൻ പോളി ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്ലർ ചിത്രത്തിന്റെ കഥാലോകത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകിയിരുന്നു. ത്രിൽ, മിസ്റ്ററി, ഫാന്റസി, പ്രണയം, നർമം, ആക്ഷൻ, വൈകാരികത എന്നിവ ഒരുമിപ്പിച്ചാണ് ചിത്രം കഥ പറയുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
8000ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന ഒരു അമരനായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. നിവിൻ പോളിയുടെയും സൂരിയുടെയും കഥാപാത്രങ്ങളും അവർ തമ്മിലുള്ള രസകരവും വൈകാരികവുമായ നിമിഷങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ നൽകുന്ന സൂചന.
തിയറ്റർ റിലീസിന് മുമ്പുതന്നെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ ചിത്രം പ്രീമിയർ ചെയ്തിരുന്നു. VPRO Big Screen Award മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ചിത്രം. നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർക്കൊപ്പം രവി മരിയ, എൻ. അഴഗം പെരുമാൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
🌊 #YezhuKadalYezhuMalai is NOW PLAYING!
Nivin Pauly, Anjali & Soori lead director Ram’s fantasy-mystery drama, now in theatres worldwide.
🎬 Kerala release by Dulquer Salmaan’s Wayfarer Films.#NivinPauly #DirectorRam #WayfarerFilms pic.twitter.com/ICckBIoD9C— CinemaCafe™ Media (@cinemacafemedia) October 1, 2026
അണിയറ പ്രവർത്തകർ: രചന, സംവിധാനം – റാം; നിർമ്മാണം – സുരേഷ് കാമാച്ചി; ബാനർ – വി ഹൗസ് പ്രൊഡക്ഷൻസ്; സംഗീതം – യുവൻ ശങ്കർ രാജ; അഡീഷണൽ മ്യൂസിക് – സന്തോഷ് ധയാനിധി; ഛായാഗ്രഹണം – എൻ.കെ. ഏകാംബരം; എഡിറ്റിങ് – മതി വി.എസ്.; പ്രൊഡക്ഷൻ ഡിസൈൻ – ഉമേഷ് ജെ. കുമാർ; വരികൾ – മദൻ കാർക്കി, മതി പുകഴേന്തി; ആക്ഷൻ – സ്റ്റണ്ട് സിൽവ; നൃത്തസംവിധാനം – സാൻഡി മാസ്റ്റർ; വസ്ത്രാലങ്കാരം – ചന്ദ്രകാന്ത് സോനവാനെ; മേക്കപ്പ് – പട്ടണം റഷീദ്; സൗണ്ട് ഡിസൈൻ & മിക്സ് – ടി. ഉദയകുമാർ; സൗണ്ട് ഡിസൈൻ – രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ; സൗണ്ട് എഫക്റ്റ്സ് – രാജശേഖർ; VFX – ബീ സ്റ്റുഡിയോ; VFX ഹെഡ് – സി. ഗജേന്ദ്രൻ; VFX സൂപ്പർവൈസർ – കാർത്തിക് കംബെട്ടൻ; നിശ്ചല ഛായാഗ്രഹണം – ജയകുമാർ വൈരവൻ; കളറിസ്റ്റ് – രാജശേഖർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജഗദീഷ് കെ.എച്ച്., അമീർരാജ്, പ്രവീൺ കുമാർ ജി., മാലിക് ഐ.; കേരള വിതരണം – വേഫെറർ ഫിലിംസ്; ❤️ പി.ആർ.ഒ – ശബരി.
Yezhu Kadal Yezhu Malai in Theatres Now; Nivin Pauly–Ram Film Gets Kerala Release Through Wayfarer Films
Nivin Pauly and director Ram’s Yezhu Kadal Yezhu Malai is now playing in theatres worldwide. Starring Anjali and Soori, the Tamil fantasy mystery is distributed in Kerala by Dulquer Salmaan’s Wayfarer Films.