സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. 2026 ഓഗസ്റ്റ് 14നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കേരളത്തിലെ പ്രീ-റിലീസ് ഇവന്റിന്റെ ഭാഗമായി സൂര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിയിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ ആവേശം ചിത്രത്തിന്റെ കേരളത്തിലെ റിലീസിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. ഇതിനിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
പ്രണയം, ഹാസ്യം, കുടുംബബന്ധങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, സംഗീതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നറായാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലറും ടീസറും ഗാനങ്ങളും നൽകുന്നത്. സൂര്യ ആരാധകർക്കൊപ്പം കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ള വിനോദചിത്രമായിരിക്കും ഇതെന്നാണ് ഇതുവരെ പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ വ്യക്തമാക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിലും സംഗീത പ്ലാറ്റ്ഫോമുകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സൂര്യ–മമിത ബൈജു കൂട്ടുകെട്ടും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായാണ് ഇത് എത്തുന്നത്.
സൂര്യയ്ക്കും മമിത ബൈജുവിനുമൊപ്പം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
🎟️ Kerala, get ready! Advance booking opens tomorrow at 10 AM! 🔥#Suriya & #MamithaBaiju's #ViswanathAndSons, directed by #VenkyAtluri, is gearing up for its grand theatrical release.
📅 Worldwide Release: August 14, 2026
🎵 Music: #GVPrakashKumar#ViswanathAndSons #Suriya46… pic.twitter.com/IFt5Zc5doM— CinemaCafe™ Media (@cinemacafemedia) August 11, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജി.വി. പ്രകാശ് കുമാർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധാനം – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണം – കെ.എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്ടർ – ശ്രീവാസ്തവ, കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡി.ഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി, ❤️ പി.ആർ.ഒ – ശബരി.
ഓഗസ്റ്റ് 14ന് ആഗോള റിലീസായി എത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കും.
Viswanath & Sons Advance Booking in Kerala Opens Tomorrow at 10 AM | Suriya–Mamitha Baiju Film Releases August 14
Advance booking for Suriya and Mamitha Baiju’s Viswanath & Sons opens in Kerala tomorrow at 10 AM. Directed by Venky Atluri, the family entertainer will release worldwide on August 14, 2026.