തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ ടൈറ്റിൽ ടീസറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ടീസർ 15 മില്യൺ കാഴ്ചകൾ നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ആക്ഷനും കോമഡിയും മാസ് മുഹൂർത്തങ്ങളും ചേർന്ന ചിത്രം 2026 നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്. നസ്രിയ നസിം നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം നസ്ലനും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇമ്പരാജ് ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ‘സീൻ’ൽ എത്തുന്നത്. മാസ് ആക്ഷനൊപ്പം ഹ്യൂമറിനും വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും ഇമ്പരാജ് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. സൂര്യയുടെ സ്റ്റൈലിഷ് അവതരണവും ആക്ഷൻ രംഗങ്ങളും കോമഡി മുഹൂർത്തങ്ങളും ടീസറിലെ സംഭാഷണങ്ങളും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്.
വലിയ കാൻവാസിലാണ് ‘സീൻ’ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായതോടെ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദീപാവലി സീസണിൽ ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ തുടർ പ്രമോഷൻ അപ്ഡേറ്റുകൾക്കും ആരാധകർ കാത്തിരിക്കുകയാണ്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ ജിത്തു മാധവന്റെ ആദ്യ തമിഴ് സംവിധാന സംരംഭം കൂടിയാണ് ‘സീൻ’. മലയാളത്തിൽ സ്വന്തമാക്കിയ വിജയത്തിന് പിന്നാലെ സൂര്യയെ നായകനാക്കി ജിത്തു തമിഴിലേക്ക് എത്തുന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെയും ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ടൈറ്റിൽ ടീസറിലെ സുഷിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കിയിട്ടുണ്ട്.
നസ്രിയയ്ക്കും നസ്ലനും പുറമെ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷൻ, കോമഡി, മാസ് എന്റർടെയ്ൻമെന്റ് ഘടകങ്ങൾ ഒരുമിപ്പിച്ച് വലിയ തിയറ്റർ അനുഭവം ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ഇതുവരെ പുറത്തുവന്ന ടീസർ നൽകുന്നത്.
🔥 15 MILLION+ views for #Scene title teaser!
Suriya’s mass avatar as Imbaraj IPS is winning attention in Jithu Madhavan’s Tamil directorial debut, packed with action & humour.
🎬 Worldwide release: November 6, 2026#Suriya #JithuMadhavan #SceneMovie pic.twitter.com/DcXG2W1tma
— CinemaCafe™ Media (@cinemacafemedia) September 11, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ജിത്തു മാധവൻ; നിർമ്മാണം – ജ്യോതിക, സൂര്യ; സഹനിർമ്മാണം – ജയശ്രീ ദാമോദരൻ; സംഗീതം – സുഷിൻ ശ്യാം; ഛായാഗ്രഹണം – വിനീത് അഗസ്റ്റ്യൻ; എഡിറ്റിംഗ് – അജ്മൽ സാബു; ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്; പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലെ; ആക്ഷൻ – ചേതൻ ഡി’സൂസ; ആർട്ട് ഡയറക്ടർ – എ. രാജേഷ്; കോസ്റ്റ്യൂം ഡിസൈൻ – മഷാർ ഹംസ; മേക്കപ്പ് – റോണക്സ് സേവ്യർ; തമിഴ് സംഭാഷണം – ഡേവിഡ് സെൽവം; കോ-ഡയറക്ടർ – അരുൺ അപ്പുക്കുട്ടൻ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എം.പി. സെന്തിൽ; ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ – സുഷ്മ കൃഷ്ണമൂർത്തി; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – കെ. ശ്രീധർ രാജ്; സ്റ്റിൽസ് – രോഹിത് കെ. സുരേഷ്; കാസ്റ്റിംഗ് ഡയറക്ടർ – ഷിഫ്ന ബബിൻ പാക്കർ; VFX – ഹരിഹരസുതൻ; കളറിസ്റ്റ് – രംഗ; ക്രിയേറ്റീവ് പ്രൊഡ്യൂസർ – നവീൻ നഞ്ജുണ്ടൻ; പി.ആർ.ഒ – ശബരി.
Suriya’s Scene Title Teaser Crosses 15 Million Views; Jithu Madhavan Film Releases November 6
The title teaser of Suriya and Jithu Madhavan’s Scene has crossed 15 million views, according to the makers. The Diwali entertainer releases worldwide on November 6, 2026.