തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന *‘സൂര്യ 47’*ന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക നിർമിക്കുന്ന ചിത്രം ഇതിനോടകം തന്നെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
സൂര്യയ്ക്കൊപ്പം യുവതാരം നസ്ലനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസീമാണ് നായികയായി എത്തുന്നത്. ചെന്നൈയിൽ നടന്ന പൂജ ചടങ്ങോടെയാണ് കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്. തുടർന്ന് തമിഴ്നാട്ടിനൊപ്പം കേരളത്തിലും വിവിധ ഘട്ടങ്ങളിലായി ചിത്രീകരണം നടന്നിരുന്നു.
വിപുലമായ ബജറ്റിലും വലിയ കാൻവാസിലുമാണ് ചിത്രം ഒരുങ്ങുന്നത്. മാസ് എന്റർടെയ്നറായാണ് സിനിമ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന സൂചന. സൂര്യയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയ ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവന്റെ ആദ്യ തമിഴ് സംവിധാന സംരംഭം കൂടിയാണ് ‘സൂര്യ 47’. മലയാള സിനിമയിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിയ സംവിധായകൻ തമിഴിലേക്ക് കടക്കുന്നതും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. തമിഴ് സിനിമയിൽ സംഗീത സംവിധായകനെന്ന നിലയിൽ സുഷിന്റെ ആദ്യ സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതങ്ങളും ഒരുക്കിയ സുഷിന്റെ തമിഴ് അരങ്ങേറ്റത്തിനായി സംഗീതാസ്വാദകരും കാത്തിരിക്കുകയാണ്.
🔥 It's a wrap for #Suriya47!
The highly anticipated collaboration between #Suriya and director #JithuMadhavan has officially completed shooting.
🎬 Starring Nazriya Nazim & Naslen
🎵 Music by Sushin Shyam
Fans now await the title, first look and teaser announcement.#Suriya… pic.twitter.com/sBXB1FzFH2— CinemaCafe™ Media (@cinemacafemedia) July 16, 2026
ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് താരങ്ങളെക്കുറിച്ചും സാങ്കേതിക പ്രവർത്തകരെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ പ്രഖ്യാപനം, ടീസർ എന്നിവയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൂര്യ, ജിത്തു മാധവൻ, നസ്രിയ, നസ്ലൻ, സുഷിൻ ശ്യാം എന്നിവർ ഒന്നിക്കുന്ന ചിത്രം തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്ടുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
സാങ്കേതിക പ്രവർത്തകർ:
നിർമ്മാണം – ജ്യോതിക (ഴഗരം സ്റ്റുഡിയോസ്)
സംവിധാനം – ജിത്തു മാധവൻ
ഛായാഗ്രഹണം – വിനീത് ഉണ്ണി പാലോട്
സംഗീതം – സുഷിൻ ശ്യാം
എഡിറ്റിംഗ് – അജ്മൽ സാബു
പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ
സംഘട്ടനം – ചേതൻ ഡിസൂസ
❤️പി.ആർ.ഒ – ശബരി
Suriya 47 Shoot Wrapped | Suriya and Jithu Madhavan’s Mass Entertainer Nears Completion
The shooting of Suriya 47, directed by Jithu Madhavan and starring Suriya, Nazriya Nazim and Naslen, has been completed. The big-budget entertainer features music by Sushin Shyam and is one of the most anticipated South Indian films.