തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തുന്ന ഹനു രാഘവപുടി ചിത്രമായ *‘ഫൗസി’*യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം 2026 ഡിസംബർ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രഭാസും സംവിധായകൻ ഹനു രാഘവപുടിയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ടി-സീരീസ് ഫിലിംസിന്റെ സഹകരണത്തോടെ ഗുൽഷൻ കുമാറും ഭൂഷൺ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. “A Battalion Who Fights Alone” എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
റിലീസ് തീയതി പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രഭാസിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ശക്തമായ മാസ് ലുക്കിലുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
‘സീതാരാമം’ എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായതിനാൽ തന്നെ *‘ഫൗസി’*യെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
1940-കളിലെ ബ്രിട്ടീഷ് ഭരണകാല ഇന്ത്യയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചരിത്രചിത്രം, യുദ്ധവും ദേശസ്നേഹവും ത്യാഗവും നിറഞ്ഞ ഒരു കഥാപരിസരത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കോളനിവാഴ്ചയുടെ കാലഘട്ടത്തിൽ നടന്ന സംഭവവികാസങ്ങളും രഹസ്യ സൈനിക ദൗത്യങ്ങളും ചിത്രത്തിന്റെ കഥയിൽ നിർണായക പങ്കുവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. “ഓപ്പറേഷൻ Z” എന്ന പ്രത്യേക സൈനിക ദൗത്യവും ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൂചനകളുണ്ട്.
1932 മുതൽ അധികാരികൾ തേടിക്കൊണ്ടിരിക്കുന്ന ഒരു ദുരൂഹവും ശക്തവുമായ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നതെന്നാണ് ലഭ്യമായ വിവരങ്ങൾ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായി ‘ഫൗസി’ മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
अज्ञातपर्व ENDS.
THE REBELLION BEGINS 🔥#Fauzi GRAND RELEASE WORLDWIDE ON 3rd DECEMBER 2026 ❤️🔥#FauziOnDec3Rebel Star #Prabhas#Imanvi @hanurpudi #MithunChakraborty #JayaPrada @AnupamPKher @Composer_Vishal @sudeepdop @kk_lyricist @MrSheetalsharma @rckamalakannan… pic.twitter.com/ErWQ74tUbP
— CinemaCafe™ Media (@cinemacafemedia) July 16, 2026
ഇമാൻവിയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ മുതിർന്ന താരങ്ങളായ അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക മികവോടെയാണ് ചിത്രം ഒരുക്കുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മാണം. സുദീപ് ചാറ്റർജി ഐ.എസ്.സി. ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റർ. അനിൽ വിലാസ് ജാദവ് പ്രൊഡക്ഷൻ ഡിസൈനറും കൃഷ്ണകാന്ത് ഗാനരചയിതാവുമാണ്.
പ്രേം രക്ഷിത് കോൺസെപ്റ്റ് ഡിസൈനും ശീതൾ ഇഖ്ബാൽ ശർമ, ടി. വിജയ് ഭാസ്കർ എന്നിവർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ആർ.സി. കമല കണ്ണൻ വി.എഫ്.എക്സ് വിഭാഗത്തിനും കെ. ജയ്ഗണേഷ് സൗണ്ട് ഡിസൈനിനും എ.എം. റഹ്മത്തുള്ള സൗണ്ട് മിക്സിംഗിനും നേതൃത്വം നൽകുന്നു. അനിൽ-ഭാനു പബ്ലിസിറ്റി ഡിസൈനും ഫസ്റ്റ് ഷോ മാർക്കറ്റിംഗും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പി.ആർ.ഒ ശബരിയാണ്.
പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചരിത്രചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ‘ഫൗസി’ 2026 ഡിസംബർ 3ന് ആഗോളതലത്തിൽ പ്രേക്ഷകരിലേക്ക് എത്തും.
Prabhas’ Fauzi Release Date Announced | Hanu Raghavapudi’s Epic Period Drama Arrives Dec 3, 2026
Prabhas starrer Fauzi, directed by Hanu Raghavapudi, will release worldwide on December 3, 2026. The epic period action drama also stars Imanvi, Mithun Chakraborty, Jaya Prada and Anupam Kher.