ഈ വേനൽക്കാലത്ത് കുടുംബസമേതം ആസ്വദിക്കാവുന്ന മറ്റൊരു പുത്തൻ ഫാമിലി എന്റർടൈനറുമായി സോണി ലിവ് എത്തുന്നു. തിയറ്ററുകളിൽ മികച്ച പ്രതികരണവും പൊട്ടിച്ചിരിയും സമ്മാനിച്ച ഷറഫുദ്ദീൻ നായകനായ ‘മധുവിധു’ മെയ് 22 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ഹാസ്യവും കുടുംബബന്ധങ്ങളും വികാരങ്ങളും ഒരുമിച്ച് കോർത്തിണക്കിയ ചിത്രം ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ സിനിമകളിലൊന്നായി മാറിയിട്ടുണ്ട്.
ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന രസകരവും ഹൃദയസ്പർശിയുമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും വിവാഹശേഷമുള്ള ജീവിതത്തിലെ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിരിയുടെയും സ്നേഹത്തിന്റെയും കുടുംബബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ദാമ്പത്യജീവിതത്തിലെ സഹനവും മനസ്സിലാക്കലും അതിമനോഹരമായി അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഷറഫുദ്ദീനൊപ്പം, പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുടുംബ പ്രേക്ഷകർക്ക് ഏറെ അടുപ്പം തോന്നിക്കുന്ന കഥാപാത്രങ്ങളോടും നർമ്മ മുഹൂർത്തങ്ങളോടും കൂടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു അരവിന്ദാണ്. ബാബുവേട്ടൻ ഫിലിംസിന്റെ ബാനറിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസും സഹനിർമ്മാതാക്കളാണ്.
ജഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Sharafudheen’s feel-good family entertainer #Madhuvidhu is arriving on #SonyLIV from May 22 🎬🍿
Packed with humor, emotions, and heartwarming family moments, the film became a favorite among family audiences during its theatrical run. #Sharafudheen #MalayalamCinema #OTTRelease pic.twitter.com/mbyIIH0JZs— CinemaCafe™ Media (@cinemacafemedia) May 12, 2026
സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ ആണ്. കലാസംവിധാനം ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈൻ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ എന്നിവരാണ്.
തിയറ്ററിൽ കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘മധുവിധു’ ഇനി വീടുകളിലിരുന്ന് ആസ്വദിക്കാനൊരുങ്ങുകയാണ് സിനിമാപ്രേമികൾ. കുടുംബസമേതം കാണാവുന്ന ഒരു പൂർണ്ണ എന്റർടൈനർ അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.
📺 ‘മധുവിധു’ മെയ് 22 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യും.
Sharafudheen’s Family Entertainer Madhuvidhu to Stream on Sony LIV from May 22
After entertaining audiences in theatres, Sharafudheen’s family comedy drama Madhuvidhu is set for its OTT release on Sony LIV from May 22. Directed by Vishnu Aravind, the film blends humor, emotions, and family relationships into a wholesome entertainer.