പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന **‘ഖലീഫ’**യുടെ ട്രെയ്ലർ ഓഗസ്റ്റ് 16 ഞായറാഴ്ച പുറത്തിറങ്ങും. ആരാധകരും സിനിമാപ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷനും വമ്പൻ കാൻവാസിലുള്ള അവതരണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളെന്നാണ് ഇതിനോടകം പുറത്തുവന്ന ദൃശ്യങ്ങൾ നൽകുന്ന സൂചന. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി. അഹമ്മദ് അലിയുടെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായെത്തുമെന്നും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ് ‘ഖലീഫ’. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. മാളവികയുടെയും ആദ്യ മലയാള ചിത്രമാണിത്. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിനോടകം പുറത്തിറങ്ങിയ ‘അസലായവളെ’ എന്ന റൊമാന്റിക് ഗാനം മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിലും മ്യൂസിക് പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്നറായാണ് ‘ഖലീഫ’ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ ചിത്രത്തിന്റെ മാസ്, സ്റ്റൈലിഷ് ആക്ഷൻ സ്വഭാവത്തിലേക്കുള്ള സൂചന നൽകിയിരുന്നു. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും വമ്പൻ ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകും.
**‘പോക്കിരി രാജ’**യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
🔥 #Khalifa Trailer drops AUGUST 16!#PrithvirajSukumaran–#Vysakh–#JinuAbraham’s U/A 16+ certified action entertainer is gearing up for its massive worldwide release. ⚡
🎬 Trailer: August 16
🌍 In theatres: August 20, 2026#Mohanlal #JakesBejoy #KhalifaTrailer #OnamRelease… pic.twitter.com/PVWZutxalB— CinemaCafe™ Media (@cinemacafemedia) August 14, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ജോമോൻ ടി. ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, ❤️പിആർഒ – ശബരി.
Khalifa Trailer to Release on August 16; Prithviraj–Vysakh Action Entertainer Hits Theatres August 20
Prithviraj Sukumaran, Vysakh and Jinu Abraham’s Khalifa trailer will release on August 16. The U/A 16+ certified action entertainer hits theatres worldwide on August 20, 2026.