മലയാളം കണ്ടന്റുമായി പ്രേക്ഷകർക്കിടയിൽ ശക്തമായ സാന്നിധ്യം നേടിയ മനോരമമാക്സ്, ദക്ഷിണേന്ത്യൻ സ്ട്രീമിംഗ് വിപണിയിലേക്കുള്ള സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നു. മലയാളത്തിനൊപ്പം തമിഴ്, കന്നഡ ഭാഷകളിലും ‘കാട്ടാളൻ’ സ്ട്രീമിംഗ് ആരംഭിച്ചു. മനോരമമാക്സ് ആദ്യമായി ഒരു കണ്ടന്റ് തമിഴിലേക്കും കന്നഡയിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും ‘കാട്ടാളനുണ്ട്’.
ഭാഷയുടെ അതിരുകൾ മറികടന്ന് വിവിധ ഭാഷകളിലെ സിനിമകളും സീരീസുകളും സ്വീകരിക്കുന്ന പ്രേക്ഷകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മനോരമമാക്സിന്റെ പുതിയ നീക്കം. തിരഞ്ഞെടുക്കപ്പെട്ട മലയാളം കണ്ടന്റുകൾ കൂടുതൽ പ്രാദേശിക വിപണികളിലേക്ക് എത്തിക്കുന്നതിന്റെ തുടക്കമായാണ് ‘കാട്ടാളന്റെ’ തമിഴ്, കന്നഡ പതിപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ മലയാളത്തിൽ പിറന്ന ഒരു കഥ തമിഴ്, കന്നഡ പ്രേക്ഷകർക്ക് സ്വന്തം ഭാഷയിൽ ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
മാസ് ആക്ഷൻ, ശക്തമായ പ്രകടനങ്ങൾ, സംഗീതം എന്നിവ സമന്വയിപ്പിച്ചാണ് ‘കാട്ടാളൻ’ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള തീവ്രതയും അവതരണവുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
ഐവറി കാർട്ടൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അധികാരം, നിയന്ത്രണം, പ്രതികാരം, അതിജീവനം എന്നിവയ്ക്കായി പരസ്പരം ഏറ്റുമുട്ടുന്ന ശക്തികളുടെ പോരാട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. ദയയ്ക്കും വിട്ടുവീഴ്ചകൾക്കും സ്ഥാനമില്ലാത്ത ലോകത്ത് അതിജീവനത്തിനായി നടക്കുന്ന പോരാട്ടമാണ് ‘കാട്ടാളന്റെ’ കഥയുടെ കേന്ദ്രബിന്ദു.
🔥 #Kattalan is NOW STREAMING on #ManoramaMAX!#AntonyPepe’s action thriller is now available in Malayalam, Tamil & Kannada. 🎬⚡
The release marks ManoramaMAX’s first content dubbed in Tamil and Kannada.#AntonyVarghese #KattalanOTT #OTTRelease #MalayalamCinema #TamilCinema… pic.twitter.com/u8FDgudmZS
— CinemaCafe™ Media (@cinemacafemedia) August 14, 2026
ആന്റണി (പെപ്പെ) വർഗീസ്, സുനിൽ, കബീർ ദുഹാൻ സിംഗ്, ദുഷാര വിജയൻ, പോൾ ജോർജ്, ഷെരീഫ് മുഹമ്മദ്, രവി ബസ്രൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
തമിഴ്, കന്നഡ പതിപ്പുകൾ കൂടി എത്തിയതോടെ ‘കാട്ടാളന്’ മലയാളത്തിനപ്പുറം കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം മലയാളം കണ്ടന്റിന്റെ പ്രാദേശിക സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് സ്ട്രീമിംഗ് സാന്നിധ്യം വ്യാപിപ്പിക്കുന്ന മനോരമമാക്സിന്റെ പുതിയ തന്ത്രത്തിനും ഈ റിലീസ് തുടക്കം കുറിക്കുന്നു.
‘കാട്ടാളൻ’ ഇപ്പോൾ മനോരമമാക്സിൽ മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യുന്നു.
Kattalan Now Streaming on ManoramaMAX in Malayalam, Tamil & Kannada | Antony Pepe Action Thriller
Antony Pepe’s Kattalan is now streaming on ManoramaMAX in Malayalam, Tamil and Kannada. The action thriller marks ManoramaMAX’s first Tamil and Kannada dubbed content release.