Karuppu ബോക്സ് ഓഫീസിൽ ചരിത്ര കുതിപ്പ് തുടരുന്നു. സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ 147 കോടിയിലധികം വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുകയാണ്.
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി ചിത്രം ഇതിനോടകം മാറിയിരിക്കുകയാണ്. 13 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് താരം എന്ന വിലയിരുത്തലിലാണ് ആരാധകരും ട്രേഡ് അനലിസ്റ്റുകളും. 2013ൽ പുറത്തിറങ്ങിയ Singam IIയുടെ കളക്ഷൻ റെക്കോർഡാണ് ‘കറുപ്പ്’ വെറും നാല് ദിവസങ്ങൾ കൊണ്ട് മറികടന്നത്.
ബുക്ക് മൈ ഷോയിലൂടെ മാത്രം രണ്ട് മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതും ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. കേരളം ഉൾപ്പെടെ എല്ലാ പ്രധാന മാർക്കറ്റുകളിലും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളോടെയാണ് ചിത്രം മുന്നേറുന്നത്. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്ര, ഉത്തരേന്ത്യ, വിദേശ മാർക്കറ്റുകൾ എന്നിവിടങ്ങളിലുമെല്ലാം ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്.
മാസ് ആക്ഷനും വികാരങ്ങളും സ്റ്റൈലിഷ് അവതരണവും ഒരുമിച്ച് ചേർത്ത ഒരു പക്കാ തിയേറ്റർ ആഘോഷമായി ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സൂര്യയുടെ സ്ക്രീൻ പ്രസൻസും മാസ് മൊമന്റ്സും തിയേറ്ററുകളിൽ വലിയ കൈയ്യടിയാണ് നേടുന്നത്.
ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തൃഷയും സൂര്യയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് പൂർണമായും വ്യത്യസ്തമായ ലുക്കിലും മേക്കോവറിലുമാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.
വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായി മാറിയിട്ടുണ്ട്. ആക്ഷൻ സീനുകളിലും എലിവേഷൻ മൊമന്റുകളിലും സംഗീതത്തിന് ലഭിക്കുന്ന തിയേറ്റർ റെസ്പോൺസ് സോഷ്യൽ മീഡിയയിലും വൈറലാണ്.
#Karuppu continues its blockbuster dream run with ₹147+ crore worldwide gross in just 4 days 🔥🎬#Suriya delivers one of the biggest hits of his career with massive theatre celebrations across markets worldwide! 💥#Karuppu #RJBalaji #Trisha #SaiAbhyankkar #TamilCinema pic.twitter.com/UvhgJzjDQ5
— CinemaCafe™ Media (@cinemacafemedia) May 18, 2026
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളി താരങ്ങളുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സൂര്യ ആരാധകർക്ക് ഏറെ നാളുകൾക്ക് ശേഷം ലഭിച്ച ഒരു പൂർണ തിയേറ്റർ ആഘോഷമാണ് ‘കറുപ്പ്’ എന്ന വിലയിരുത്തലിലാണ് സോഷ്യൽ മീഡിയ. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ വലിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് സർക്കിളുകൾ.
❤️പി.ആർ & പ്രൊമോഷൻസ്: പ്രതീഷ് ശേഖർ
Karuppu Crosses ₹147 Crore Worldwide in 4 Days; Suriya’s Career-Best Box Office Run
Suriya’s mass action entertainer Karuppu becomes a blockbuster sensation by crossing ₹147 crore worldwide gross within four days. Directed by RJ Balaji, the film marks one of Suriya’s biggest career hits.