Athiradi ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടരുന്നു. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ക്യാമ്പസ് ആക്ഷൻ എന്റർടെയ്നർ ‘അതിരടി’ റിലീസിന് പിന്നാലെ തിയേറ്ററുകളിൽ ആഘോഷമായി മാറിയിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം 33 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ആദ്യ ദിനം മാത്രം 13.3 കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം, ഈ വർഷം ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിംഗുകളിൽ ഒന്നാണ് സ്വന്തമാക്കിയത്. മെയ് 13 ന് നടന്ന കേരള പ്രീമിയർ ഷോകൾ ഉൾപ്പെടെ 6 കോടിയിലധികം കേരള ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിനം മുതൽ തന്നെ ഹൗസ്ഫുൾ ഷോകളും അധിക പ്രദർശനങ്ങളും തുടരുകയാണ്.
ചിത്രത്തിന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് യുവപ്രേക്ഷകരിൽ ഉണ്ടാക്കിയ വമ്പൻ ഹൈപ്പും തിയേറ്റർ റെസ്പോൺസുമാണ്. ക്യാമ്പസ് വൈബും മാസ് മൊമന്റ്സും കോമഡിയും ഇമോഷനും ഒരുമിച്ച് പാക്ക് ചെയ്തിരിക്കുന്ന ചിത്രം എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നതായി പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
ആദ്യ ദിനം മാത്രം ബുക്ക് മൈ ഷോ വഴി 204K-ലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതും ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. ഇപ്പോഴും ബുക്ക് മൈ ഷോ ട്രെൻഡിംഗിൽ മുന്നിലുള്ള ചിത്രം ആദ്യ വാരാന്ത്യം പിന്നിടുമ്പോഴേക്കും കൂടുതൽ വലിയ റെക്കോർഡുകളിലേക്ക് കടക്കും എന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകൾ.
സാംകുട്ടിയായി ബേസിൽ ജോസഫും തോട്ടുകുട്ടനായി ടൊവിനോ തോമസും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. രണ്ടാം പകുതിയിൽ എത്തുന്ന വിനീത് ശ്രീനിവാസന്റെയും ഷാൻ റഹ്മാന്റെയും പ്രകടനങ്ങൾ സിനിമയ്ക്ക് കൂടുതൽ എനർജി നൽകുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് ടൊവിനോ തോമസിന്റെ മാസ് എലിവേഷൻ സീനുകൾ തിയേറ്ററുകളിൽ വലിയ ആഘോഷം സൃഷ്ടിക്കുന്നുണ്ട്.
#Athiradi storms the box office with ₹33+ crore worldwide gross in just 3 days 🔥🎬
The massive campus entertainer starring #TovinoThomas, #BasilJoseph and #VineethSreenivasan is turning theatres into celebration zones! 💥#Athiradi #MalayalamCinema #Blockbuster #VishnuVijay pic.twitter.com/Wk00kU2sQn— CinemaCafe™ Media (@cinemacafemedia) May 17, 2026
അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ, ടൊവിനോ തോമസ് എന്നിവർ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരുമാണ്.
വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനവുമായി എത്തുന്നുണ്ട്. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്ണു വിജയിയുടെ സംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിംഗും സാമുവൽ ഹെൻറിയുടെ കളർഫുൾ ഫ്രെയിമുകളും ചിത്രത്തിന്റെ ആഘോഷ മൂഡ് ഉയർത്തുന്ന പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ഗൾഫ് റിലീസ് കൈകാര്യം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
ഛായാഗ്രഹണം: സാമുവൽ ഹെൻറി
സംഗീതം: വിഷ്ണു വിജയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്
പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Athiradi Becomes a Box Office Blockbuster; Crosses ₹33 Crore in 3 Days
Tovino Thomas, Basil Joseph and Vineeth Sreenivasan’s campus action entertainer Athiradi grosses over ₹33 crore worldwide within three days of release and continues its blockbuster run in theatres.