തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷം റിലീസായ വിജയ്യുടെ അവസാന ചിത്രം ‘ജനനായകൻ’ ബോക്സ് ഓഫീസിൽ ശക്തമായ മുന്നേറ്റം തുടരുകയാണ്. ലോകമെമ്പാടുമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ ₹250 കോടിയിലേക്ക് കുതിക്കുമ്പോൾ, കേരളത്തിൽ നിന്ന് മാത്രം ₹14 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. റിലീസ് ദിനം മുതൽ പ്രേക്ഷകരുടെ വൻ പിന്തുണയോടെ മുന്നേറുന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് നീങ്ങുന്നത്.
ആദ്യദിനം മുതൽ വാരാന്ത്യം വരെ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ‘ജനനായകൻ’, പ്രവർത്തി ദിനമായ ആദ്യ തിങ്കളാഴ്ചയും അതേ ആവേശം നിലനിർത്തി. കേരളം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ പ്രദർശനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി വെള്ളിത്തിരയിൽ കാണാനുള്ള ആവേശത്തിലാണ് പ്രായഭേദമന്യേ ആരാധകരും കുടുംബപ്രേക്ഷകരും തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്.
ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും ടൈറ്റിൽ കാർഡ് മുതൽ അവസാന ക്രെഡിറ്റ്സ് വരെ കൈയടികളും ആഘോഷങ്ങളുമാണ് നിറയുന്നത്. അഭിനയ ജീവിതത്തിന് വിജയ് നൽകുന്ന വിടവാങ്ങൽ ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ ആരാധകർക്ക് വൈകാരിക അനുഭവം കൂടിയായി മാറുകയാണ്.
റിലീസിന് മുമ്പും ശേഷവും നിരവധി പ്രതിസന്ധികൾ നേരിട്ട ശേഷമാണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിലെത്തിയത്. അതിനിടയിലും പ്രേക്ഷക പിന്തുണയോടെ വമ്പൻ ബോക്സ് ഓഫീസ് വിജയത്തിലേക്ക് മുന്നേറുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് റിലീസുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.
🔥 #JanaNayagan marches towards a ₹250 Crore Worldwide Gross!The film has also crossed ₹14 Crore+ Gross in Kerala, continuing its blockbuster run with houseful shows and massive audience support.🎟️ 5.8 Million+ tickets sold#ThalapathyVijay #BoxOffice #HVinoth #KVNProductions… pic.twitter.com/GMTnaxi9x9
— CinemaCafe™ Media (@cinemacafemedia) July 28, 2026
ഇന്ത്യയിലുടനീളം വിവിധ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ 5.8 മില്യൺ ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ബോക്സ് ഓഫീസ് പ്രകടനവും പ്രേക്ഷക പ്രതികരണവും പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ കൂടുതൽ ഉയരുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് വൃത്തങ്ങൾ.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന *’ജനനായകൻ’*യിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണൻ നിർമ്മിച്ച ചിത്രം വലിയ കാൻവാസിൽ ഒരുക്കിയ മാസ് ആക്ഷൻ എന്റർടെയ്നറാണ്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: എച്ച്. വിനോദ്
നിർമ്മാണം: വെങ്കട്ട് കെ. നാരായണൻ (KVN Productions)
ഛായാഗ്രഹണം: സത്യൻ സൂര്യൻ
ആക്ഷൻ: അനിൽ അരശ്
കലാസംവിധാനം: വി. സെൽവ കുമാർ
കൊറിയോഗ്രാഫി: ശേഖർ, സുധൻ
ഗാനരചന: അറിവ്
കോസ്റ്റ്യൂം ഡിസൈൻ: പല്ലവി സിംഗ്
പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന
മേക്കപ്പ്: നാഗരാജ്
പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ
❤️പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ
Jana Nayagan Nears ₹250 Crore Worldwide Gross | Vijay’s Final Film Crosses ₹14 Crore in Kerala
Jana Nayagan, Vijay’s final film before his political journey, is racing towards ₹250 crore worldwide gross while crossing ₹14 crore in Kerala. The blockbuster continues its impressive box office run with houseful shows across regions.