ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം എത്തി. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ *’ഐ ആം ഗെയിം’*ന്റെ ട്രെയ്ലർ നാളെ പുറത്തിറങ്ങും. സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്ന പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചത്.
2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്ന ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായാണ് ഒരുങ്ങുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ്.
🔥 The official trailer of #ImGame starring #DulquerSalmaan drops today as a birthday special.
🎬 Directed by Nahas Hidayath
🎵 Music by Jakes Bejoy
🌍 Worldwide theatrical release: August 20, 2026.#WayfarerFilms #OnamRelease #PanIndia #MalayalamCinema #MovieUpdate pic.twitter.com/CdxkAfLA4l— CinemaCafe™ Media (@cinemacafemedia) July 28, 2026
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഹൈ-ഓക്ടെയ്ൻ ആക്ഷനും സ്റ്റൈലിഷ് മേക്കിങ്ങും നിറഞ്ഞ മാസ് എന്റർടെയ്നറായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതുവരെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും സോഷ്യൽ മീഡിയയിൽ വൻ പ്രതികരണം നേടിയിരുന്നു. പുതിയ ട്രെയ്ലർ ആ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്.
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിൽ നിന്ന് എത്തുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. ദുൽഖർ സൽമാന്റെ 40-ാമത്തെ സിനിമ കൂടിയായ ഈ പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലറിൽ ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: നഹാസ് ഹിദായത്
നിർമ്മാണം: ദുൽഖർ സൽമാൻ, ജോം വർഗീസ് (Wayfarer Films)
തിരക്കഥ: സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു
സംഭാഷണം: സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ്
ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി
ഛായാഗ്രഹണം: ജിംഷി ഖാലിദ്
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്
പ്രൊഡക്ഷൻ ഹെഡ്: സുജോയ് ജെയിംസ്, ദേവദേവൻ
പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം: മഷർ ഹംസ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ
ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ
വി.എഫ്.എക്സ്: തൗഫീഖ് (Eggwhite VFX)
പോസ്റ്റർ ഡിസൈൻ: Ten Point
സൗണ്ട് ഡിസൈൻ: Sync Cinema
സൗണ്ട് മിക്സ്: കണ്ണൻ ഗണപത്
സ്റ്റിൽസ്: എസ്.ബി.കെ.
മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ
❤️പി.ആർ.ഒ: ശബരി
I’m Game Trailer Releases Tomorrow | Dulquer Salmaan’s Pan-India Action Thriller Hits Theatres on August 20
The official trailer of I’m Game, starring Dulquer Salmaan, releases tomorrow as a special birthday treat. Directed by Nahas Hidayath, the pan-India action thriller is set for a worldwide theatrical release on August 20, 2026.