രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്നർ ‘ജയിലർ 2’ ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. കേരളത്തിൽ വമ്പൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. 800 സ്ക്രീനുകളിലായി ആദ്യദിനം 4000ലധികം ഷോകൾ സംഘടിപ്പിക്കാനാണ് വിതരണക്കാരുടെ പദ്ധതി. സംസ്ഥാനത്തെ എക്കാലത്തെയും വലിയ റിലീസുകളിലൊന്നായാണ് ചിത്രം എത്തുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രീസെയിൽസ് എട്ട് കോടി രൂപയിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകൾ മുതൽ മികച്ച ടിക്കറ്റ് വിൽപ്പന രേഖപ്പെടുത്തിയ ചിത്രം റിലീസ് ദിനം അടുക്കുന്നതോടെ കൂടുതൽ പ്രദർശനങ്ങളിലേക്ക് വ്യാപിക്കുകയാണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ‘ജയിലർ 2’ കേരളത്തിൽ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഒക്ടോബർ 15ന് പുലർച്ചെ ആറുമണി മുതലാണ് കേരളത്തിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ ആരംഭിക്കുന്നത്.
ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ ചിത്രം ട്രെൻഡിങ്ങിൽ തുടരുന്നതായാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആദ്യദിന ഷോകൾ ഇതിനകം നിറഞ്ഞതോടെ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്താനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
തൃശൂരിലെ രാഗം തിയറ്റർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ 24 മണിക്കൂർ മാരത്തൺ ഷോകളും ‘ജയിലർ 2’നായി ഒരുക്കിയിട്ടുണ്ട്. റിലീസ് ദിനത്തിലെ ടിക്കറ്റ് ഡിമാൻഡ് പരിഗണിച്ച് വിവിധ നഗരങ്ങളിലും കൂടുതൽ ഷോകൾ ഉൾപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കോട്ടയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ മികച്ച ബുക്കിംഗ് പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കേരളത്തിൽ ചിത്രത്തിന് ലഭിക്കുന്ന ആവേശത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് മോഹൻലാലിന്റെ സാന്നിധ്യമാണ്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി ആരാധകരുടെ കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്ലറിൽ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ രംഗങ്ങൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
രജനികാന്തും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശം കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് വിതരണക്കാരുടെ വിലയിരുത്തൽ. ഇരുതാരങ്ങളുടെയും ആരാധകരെ ഒരുപോലെ ആകർഷിക്കുന്ന റിലീസായി ‘ജയിലർ 2’ മാറുമെന്ന പ്രതീക്ഷയിലാണ് തിയറ്റർ മേഖല.
ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് വീണ്ടും എത്തുന്നത്. ആദ്യ ചിത്രത്തിൽ ശ്രദ്ധേയമായ അതിഥി വേഷത്തിലെത്തിയ കന്നഡ താരം ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.
🔥 Kerala gears up for #Jailer2!
🎬 800 screens 🎟️ 4,000+ Day 1 shows planned 💰 Presales nearing ₹8 CRORE, as reported by distributors!
Rajinikanth & Mohanlal return to the big screen October 15, with shows from 6 AM!
#Rajinikanth #Mohanlal https://t.co/cln9Y1PR9w— CinemaCafe™ Media (@cinemacafemedia) October 14, 2026
കേരളത്തിൽ 800 സ്ക്രീനുകളും 4000ലധികം ആദ്യദിന ഷോകളും ലക്ഷ്യമിടുന്ന ‘ജയിലർ 2’, റിലീസിന് മുമ്പുതന്നെ വലിയ ബുക്കിംഗ് ശ്രദ്ധ നേടുകയാണ്. എട്ട് കോടി രൂപയോട് അടുക്കുന്ന പ്രീസെയിൽ റിപ്പോർട്ടുകളും മാരത്തൺ പ്രദർശനങ്ങളും ചിത്രത്തിന്റെ റിലീസ് ആവേശം വർധിപ്പിക്കുന്നു. ഒക്ടോബർ 15ന് പുലർച്ചെ ആറുമണി മുതൽ കേരളത്തിലെ തിയറ്ററുകളിൽ ‘ജയിലർ 2’ പ്രദർശനം ആരംഭിക്കും.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – നെൽസൺ ദിലീപ്കുമാർ; നിർമ്മാണം – കലാനിധി മാരൻ; ബാനർ – സൺ പിക്ചേഴ്സ്; ഛായാഗ്രഹണം – വിജയ് കാർത്തിക് കണ്ണൻ; എഡിറ്റിങ് – ആർ. നിർമ്മൽ; സംഗീതം – അനിരുദ്ധ് രവിചന്ദർ; പ്രൊഡക്ഷൻ ഡിസൈൻ – ഡോ. കെ. കിരൺ; ആക്ഷൻ – ചേതൻ ഡി’സൂസ; കോസ്റ്റ്യൂം ഡിസൈൻ – പല്ലവി സിംഗ്, മുതുൽ ഹഫീസ്; സൗണ്ട് മിക്സ് – സുരേൻ ജി.; സൗണ്ട് ഡിസൈൻ – സുരേൻ ജി., എസ്. അളഗിയകൂത്തൻ; കളറിസ്റ്റ് – ആൻഡ്രിയാസ് ബ്രൂക്കൽ; DI ലാബ് – അന്നപൂർണ സ്റ്റുഡിയോസ്; VFX പ്രൊഡ്യൂസർ – സന്തോഷ് രാജു; മേക്കപ്പ് – പട്ടണം റഷീദ്, സി. ഹരിനാഥ്; സ്റ്റിൽസ് – വി. സിത്തിരസു; പബ്ലിസിറ്റി ഡിസൈൻ – കബിലൻ ചെല്ലയ്യ; പ്രൊഡക്ഷൻ കൺട്രോളർമാർ – ഡി. രമേഷ് കുച്ചിരായർ, ആർ.എസ്. സുരേഷ് മണിയൻ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സുനിൽ റെഡ്ഡി; കേരള വിതരണം – ശ്രീ ഗോകുലം മൂവീസ്; കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഡ്രീം ബിഗ് ഫിലിംസ്; ❤️ പി.ആർ.ഒ – ശബരി.
Jailer 2 Kerala Release: 800 Screens, 4,000+ Shows Planned; Presales Near ₹8 Crore
Rajinikanth’s Jailer 2 targets 800 screens and over 4,000 first-day shows in Kerala, with presales nearing ₹8 crore, according to distributors. The film releases October 15 at 6 AM.