സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഖില ഭാർഗവൻ നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ടീസറും ആദ്യ ഗാനവും ശ്രദ്ധ നേടിയിരുന്നു. ‘കാതങ്ങൾ ദൂരെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് മുജീബ് മജീദ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അസാധാരണമായ ‘സൂപ്പർ ഹിയറിങ്’ ശേഷി ലഭിക്കുന്നതാണ് ചിത്രത്തിന്റെ കഥയിലെ പ്രധാന ഘടകമെന്നാണ് ടീസർ നൽകുന്ന സൂചന. സാധാരണ മനുഷ്യന് സങ്കൽപ്പിക്കാനാകാത്ത തരത്തിലുള്ള കേൾവിശക്തി ലഭിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് നർമ്മവും ത്രില്ലും ആവേശവും ചേർത്ത് ചിത്രം അവതരിപ്പിക്കുന്നത്.
കഥയിൽ ശബ്ദത്തിന് നിർണായക സ്ഥാനമുള്ളതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിങ്ങിനും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. പ്രേക്ഷകരെ കഥയുടെ ശബ്ദലോകത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്ന തിയറ്റർ അനുഭവമാണ് ലക്ഷ്യമിടുന്നത്. ടീസറിലും ശബ്ദത്തിന്റെ വ്യത്യസ്തമായ ഉപയോഗം ശ്രദ്ധേയമായിരുന്നു.
സംഗീത് പ്രതാപിനെയും ഷറഫുദീനെയും പതിവിൽ നിന്ന് വ്യത്യസ്തമായ ലുക്കുകളിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ഇരുവരുടെയും കഥാപാത്രങ്ങൾ കൗതുകമുണർത്തിയിരുന്നു. പിന്നാലെ എത്തിയ ടീസർ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമുള്ള ആകാംക്ഷ കൂടുതൽ ഉയർത്തി.
ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ ഓഡിയോ ലേബലായ തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സിനാണ്. കേരളത്തിലെ വിതരണം ഡ്രീം ബിഗ് ഫിലിംസ് നിർവഹിക്കും.
സംഗീത് പ്രതാപ്, ഷറഫുദീൻ, അഖില ഭാർഗവൻ എന്നിവർക്കൊപ്പം കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഖിൽ സേവ്യറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാകേഷ് ചെറുമഠം എഡിറ്റിംഗും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിന്റെ ശബ്ദലോകത്തിന് നിർണായകമായ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് നിക്സൺ ജോർജാണ്. വ്യത്യസ്തമായ പ്രമേയവും അവതരണവുമായി എത്തുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.
👂 What if you could hear everything?
Sangeeth Prathap gets extraordinary ‘Super Hearing’ in #ItsAMedicalMiracle, also starring Sharafudheen & Akhila Bhargavan.
🎬 Worldwide in theatres September 18, 2026.#SangeethPrathap #Sharafudheen #MalayalamCinema pic.twitter.com/bkBKtgHjiT
— CinemaCafe™ Media (@cinemacafemedia) August 30, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – അഖിൽ സേവ്യർ; എഡിറ്റിംഗ് – രാകേഷ് ചെറുമഠം; സംഗീതം – മുജീബ് മജീദ്; സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്; മേക്കപ്പ് – റോണക്സ് സേവ്യർ; വസ്ത്രാലങ്കാരം – ആരതി ഗോപാൽ; പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം; കലാസംവിധാനം – അപ്പുണ്ണി സാജൻ; ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – വിഷ്ണു ദേവ്, അജിത് ജോസ്; VFX – പ്രൊമൈസ് VFX, മാർജ്ജാര VFX; അസോസിയേറ്റ് ഡയറക്ടർ – മുബീൻ റാഫി; പ്രോജക്ട് ഡിസൈനർ – അമൃത മോഹൻ; അസോസിയേറ്റ് ക്യാമറാമാൻ – വിശോക് കളത്തിൽ; ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ; സ്റ്റിൽസ് – സിനറ്റ് സേവ്യർ; അസിസ്റ്റന്റ് ഡയറക്ടർമാർ – ആൽബിൻ ഷാജി, ഷഫീഖ്; ഡിസൈൻസ് – യെല്ലോ ടൂത്സ്; ഡിസ്ട്രിബ്യൂഷൻ – ഡ്രീം ബിഗ് ഫിലിംസ്; ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ; ❤️ പി.ആർ.ഒ – ശബരി.
It’s a Medical Miracle: Sangeeth Prathap Gets ‘Super Hearing’; Releases September 18
Sangeeth Prathap and Sharafudheen star in It’s a Medical Miracle, a quirky thriller built around an extraordinary ‘super hearing’ ability. The film releases worldwide on September 18, 2026.