ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പ്രീ റിലീസ്, മ്യൂസിക് ലോഞ്ച് ഇവന്റ് വൻ ആഘോഷമായി. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പതിനായിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്. ബുക്ക് മൈ ഷോ വഴിയുള്ള സൗജന്യ പാസ് ബുക്കിങ്ങിലൂടെയാണ് കാണികൾക്ക് പരിപാടിയിലേക്ക് പ്രവേശനം ഒരുക്കിയത്.
സംഗീതവും താരസാന്നിധ്യവും ചേർന്ന ആഘോഷരാവായി മാറിയ വേദിയിൽ വേടൻ, അർമാൻ മാലിക്, ജേക്സ് ബിജോയ് തുടങ്ങിയവരുടെ ലൈവ് പെർഫോമൻസുകൾ കാണികളെ ആവേശത്തിലാക്കി. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ദുൽഖർ സൽമാൻ വേദിയിലെത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.
അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധ നേടിയ ചിത്രത്തിലെ ‘ലൂസർ’ ഗാനം ദുൽഖർ സൽമാൻ വേദിയിൽ ലൈവായി ആലപിച്ചതും പരിപാടിയിലെ പ്രധാന ആകർഷണമായി. ദുൽഖർ തന്നെ ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഗാനം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
2026 സെപ്റ്റംബർ 3ന് ‘ഐ ആം ഗെയിം’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെഗാ റിലീസായി എത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തും. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായാണ് ചിത്രം ഒരുങ്ങുന്നത്.
‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ ഒരുക്കിയത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും ആദ്യ ഗാനമായ **‘മഴവില്ലായേ’**യും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധ നേടി. വമ്പൻ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും ഫാന്റസി ഘടകങ്ങളും ചേർന്ന ട്രെയ്ലർ വലിയൊരു തിയറ്റർ അനുഭവമാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന സൂചന നൽകിയിരുന്നു.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണ്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ **‘ലോക’**യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. പ്രീ റിലീസ് ഇവന്റിന് ലഭിച്ച വൻ ജനപങ്കാളിത്തത്തോടെ സെപ്റ്റംബർ 3ലെ ആഗോള റിലീസിലേക്കുള്ള ചിത്രത്തിന്റെ കൗണ്ട്ഡൗൺ കൂടുതൽ ആവേശകരമായിരിക്കുകയാണ്.
🔥 #ImGame pre-release event turns into a massive celebration!
Dulquer Salmaan thrilled fans with a LIVE performance of ‘Loser’, while Vedan, Armaan Malik & Jakes Bejoy lit up the stage. 🎶
🎬 Worldwide in theatres September 3!#DulquerSalmaan #Loser #WayfarerFilms pic.twitter.com/8c2V0ipoWs
— CinemaCafe™ Media (@cinemacafemedia) August 30, 2026
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; ❤️ പി.ആർ.ഒ – ശബരി.
I’m Game Pre-Release Event Turns Spectacular; Dulquer Performs ‘Loser’ Live
Dulquer Salmaan’s I’m Game pre-release and music launch event drew a massive crowd in Kochi, with his live ‘Loser’ performance among the highlights. The film releases worldwide on September 3, 2026.