ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’ ആഗോളതലത്തിൽ തിയറ്ററുകളിലെത്തി. ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതിന് പിന്നാലെ കേരളത്തിന് അകത്തും പുറത്തും നിന്ന് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോർട്ടുകൾ. ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങളെ വലിയ കാൻവാസിൽ അവതരിപ്പിച്ച ചിത്രം മലയാള സിനിമയിലെ ശ്രദ്ധേയമായ തിയറ്റർ അനുഭവമായി മാറുമെന്ന അഭിപ്രായങ്ങളും ആദ്യ പ്രതികരണങ്ങളിൽ ഉയരുന്നുണ്ട്.
I’m Game Opens to Strong Audience Response; Dulquer Salmaan’s Fantasy Action Thriller Hits Theatres
Dulquer Salmaan’s I’m Game is now playing worldwide, with early audience reactions praising its action, fantasy elements, interval block, climax and theatrical experience.