ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ നായികമാരായ കായദു ലോഹറിന്റെയും സംയുക്ത വിശ്വനാഥന്റെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം കായദുവും സംയുക്തയും അവതരിപ്പിക്കുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഡാന്റെ നായികയായാണ് കായദു ലോഹറിന്റെ ഇഷ എത്തുന്നത്. ആന്റണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായാണ് സംയുക്ത വിശ്വനാഥന്റെ താരിണി എത്തുന്നത്. കഥയുടെ മുന്നോട്ടുപോക്കിൽ നിർണായക സ്ഥാനമുള്ള കഥാപാത്രങ്ങളായാണ് ഇരുവരെയും അവതരിപ്പിച്ചിരിക്കുന്നത്.
ഇഷയുടെയും താരിണിയുടെയും വ്യത്യസ്ത സ്വഭാവവും സിനിമയിലെ അവരുടെ സാന്നിധ്യവും അടയാളപ്പെടുത്തുന്ന രീതിയിലാണ് പുതിയ ക്യാരക്ടർ പോസ്റ്ററുകൾ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സംയുക്ത വിശ്വനാഥൻ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.
അതേസമയം, ചിത്രം കേരളത്തിലും മറ്റ് വിപണികളിലും മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ആഗോള ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഡാൻ എന്ന സ്റ്റൈലിഷ് കഥാപാത്രവും താരത്തിന്റെ ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങളിലെ പ്രകടനവുമാണ് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി പ്രേക്ഷക പ്രതികരണങ്ങളിൽ വിലയിരുത്തപ്പെടുന്നത്.
ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ ഒരുമിപ്പിച്ചാണ് നഹാസ് ഹിദായത്ത് ചിത്രം ഒരുക്കിയിരിക്കുന്നത്. മാസ് മുഹൂർത്തങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കുമൊപ്പം കഥാപാത്രങ്ങളുടെ ബന്ധങ്ങൾക്കും വൈകാരികതയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് കഥ വികസിക്കുന്നത്. യുവാക്കളെയും കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ള തിയറ്റർ എന്റർടെയ്നറായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവർക്കൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും നിർണായക വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയിയുടെ സംഗീതവും പശ്ചാത്തല സംഗീതവും, ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തിന്റെ സാങ്കേതിക മികവിന് കരുത്തേകുന്നു.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
✨ Isha & Tharini from #ImGame!
New character posters feature Kayadu Lohar as Isha and Samyuktha Viswanathan as Tharini in Dulquer Salmaan’s fantasy action thriller, now playing in theatres.#KayaduLohar #SamyukthaViswanathan #DulquerSalmaan pic.twitter.com/j4w70EDqM0
— CinemaCafe™ Media (@cinemacafemedia) September 10, 2026
അണിയറ പ്രവർത്തകർ: സംവിധാനം – നഹാസ് ഹിദായത്ത്; നിർമ്മാണം – ദുൽഖർ സൽമാൻ, ജോം വർഗീസ്; തിരക്കഥ – സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു; സംഭാഷണം – സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ്; ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; പി.ആർ.ഒ – ശബരി.
I’m Game: Kayadu Lohar & Samyuktha Viswanathan Character Posters as Isha and Tharini Out
New character posters from Dulquer Salmaan’s I’m Game feature Kayadu Lohar as Isha and Samyuktha Viswanathan as Tharini. The Nahas Hidhayath fantasy action thriller is now playing in theatres.