റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന **‘ഐ നോബഡി’**യുടെ പുതിയ റിലീസ് പ്രോമോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. “പുൽച്ചാടിക്ക് പുല്ല് മാത്രം തിന്നാൽ പോരാ… തലയും തിന്നണം” എന്ന കൗതുകകരമായ ഡയലോഗോടെയാണ് പ്രോമോ ആരംഭിക്കുന്നത്. സസ്പെൻസും ട്വിസ്റ്റുകളും ആക്ഷനും നിറഞ്ഞ പ്രോമോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ ‘ഐ നോബഡി’യെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ വൻതോതിലാണ്. ജൂലൈ 9ന് ലോകമെമ്പാടും റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് വിവിധ കേന്ദ്രങ്ങളിൽ മികച്ച അഡ്വാൻസ് ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും E4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിച്ചതുപോലെ, ബാങ്ക് കവർച്ചയെ പശ്ചാത്തലമാക്കിയ ഒരു സ്റ്റൈലിഷ് ഹീസ്റ്റ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്ന ചിത്രം, ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സ്വന്തമാക്കുന്നു. വ്യത്യസ്തമായ അവതരണ ശൈലിയും അത്യാധുനിക മേക്കിംഗും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിനായി വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ചേർന്ന് ഒരുക്കിയ അഞ്ച് ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും വമ്പൻ കാർ ചേസ് സീക്വൻസുകളും പ്രേക്ഷകർക്ക് പുതിയ അനുഭവമാകുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
🔥 “A grasshopper shouldn’t just eat grass… it should eat brains too!”
The new release promo of #INobody is out now and already creating waves online.
🎬 Starring Prithviraj Sukumaran & Parvathy
🎥 Directed by Nissam Basheer
📅 In theatres July 9#Prithviraj #Parvathy… pic.twitter.com/KuusO4u48R— CinemaCafe™ Media (@cinemacafemedia) July 9, 2026
പൃഥ്വിരാജിനും പാർവതിക്കും പുറമെ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ. യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്.
ചിത്രത്തിന് U/A സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങളും പ്രൊമോഷണൽ വീഡിയോകളും മികച്ച പ്രതികരണം നേടിയ സാഹചര്യത്തിൽ, ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നായി ‘ഐ നോബഡി’ മാറിയിരിക്കുകയാണ്.
അണിയറ പ്രവർത്തകർ
സംവിധാനം: നിസാം ബഷീർ
രചന: സമീർ അബ്ദുൾ
നിർമ്മാണം: സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ
എഡിറ്റിംഗ്: റമീസ് എം.ബി
പ്രൊഡക്ഷൻ ഡിസൈൻ: അർഷാദ് നാക്കോത്ത്
സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
വി.എഫ്.എക്സ്: ലവാ കുശ
മേക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ
കളറിസ്റ്റ്: സുരേഷ് രവി
പിആർഒ: ശബരി
റിലീസ് പ്രോമോ:
ഐ നോബഡി റിലീസ് പ്രോമോ കാണാം
I, Nobody Release Promo Goes Viral | Prithviraj & Parvathy’s Heist Thriller Hits Screens July 9
The release promo of I, Nobody starring Prithviraj Sukumaran and Parvathy Thiruvothu has gone viral ahead of its July 9 release. Directed by Nissam Basheer, the stylish heist thriller promises suspense, action, and unexpected twists.