ദുൽഖർ സൽമാനെ നായകനാക്കി നവാഗത സംവിധായകൻ രവി നെലക്കുടിറ്റി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ പുറത്തിറങ്ങും. നിലവിൽ DQ41 എന്ന പേരിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രാവിലെ 10.08ന് നടക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. “Love Will Spark Again” എന്ന ടാഗ്ലൈനോടെയാകും ചിത്രത്തിന്റെ പേര് അനാവരണം ചെയ്യപ്പെടുക.
SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ഈ ചിത്രം, നിർമ്മാണ കമ്പനിയുടെ പത്താമത്തെ പ്രോജക്ട് കൂടിയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. ദുൽഖർ സൽമാനും പൂജ ഹെഗ്ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.
ദുൽഖറിന്റെ കരിയറിലെ 41-ാമത്തെ സിനിമയായ DQ41, ഒരു ഹൃദയസ്പർശിയായ പ്രണയകഥ പറയുന്നതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. മലയാളത്തിനും തെലുങ്കിനും ഒരുപോലെ പ്രിയങ്കരനായ ദുൽഖർ സൽമാന്റെ അഞ്ചാമത്തെ തെലുങ്ക് ചിത്രമായും ഇത് ശ്രദ്ധ നേടുന്നു.
❤️ #DQ41 title & first look will be revealed tomorrow at 10:08 AM!
Starring Dulquer Salmaan and Pooja Hegde, the film is directed by Ravi Nelakuditi and carries the tagline:
✨ "Love Will Spark Again"#DulquerSalmaan #PoojaHegde #MovieUpdate #DQ41FirstLook pic.twitter.com/tUVb1TQKce
— CinemaCafe™ Media (@cinemacafemedia) July 9, 2026
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകൻ രവി നെലക്കുടിറ്റി തന്നെയാണ്. വലിയ ബജറ്റിലും വിപുലമായ കാൻവാസിലും അത്യാധുനിക സാങ്കേതിക മികവോടെയുമാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന വലിയ സംഘമാണ് ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതിനിടെ, ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന ചിത്രങ്ങളായ മലയാളം ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’, പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ആകാശം ലോ ഓക താര’ എന്നിവയും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അണിയറ പ്രവർത്തകർ
രചന & സംവിധാനം: രവി നെലക്കുടിറ്റി
നിർമ്മാണം: സുധാകർ ചെറുകുരി
ബാനർ: SLV സിനിമാസ്
സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി
സിഇഒ: വിജയ് കുമാർ ചഗന്തി
സംഗീതം: ജി.വി. പ്രകാശ് കുമാർ
ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
❤️പിആർഒ: ശബരി
ദുൽഖർ സൽമാന്റെ പുതിയ പ്രണയചിത്രത്തിന് എന്തായിരിക്കും പേര് എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ. നാളത്തെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പ്രഖ്യാപനത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.
DQ41 Title & First Look Tomorrow | Dulquer Salmaan and Pooja Hegde’s Love Story Set for Grand Reveal
The title and first look of Dulquer Salmaan’s DQ41 will be unveiled tomorrow at 10:08 AM. Directed by Ravi Nelakuditi and starring Pooja Hegde, the pan-Indian romantic entertainer carries the tagline “Love Will Spark Again.”