മലയാളക്കരയിലേക്ക് ഒരു വമ്പൻ സിനിമാ കൊടുങ്കാറ്റ് എത്തിച്ചുകൊണ്ട്, മുകേഷ് മെഹ്തയുടെയും സി.വി. സാരഥിയുടെയും നേതൃത്വത്തിലുള്ള E4 എന്റർടൈൻമെന്റ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്ലോബൽ പ്രോജക്ടായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ൻ്റെ കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി സ്വന്തമാക്കി. പുഷ്പ 2, അനിമൽ, ലിയോ, അവതാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ കേരളത്തിൽ എത്തിച്ച E4 എന്റർടൈൻമെന്റിന്റെ പങ്കാളിത്തം ചിത്രത്തിന് റെക്കോർഡ് ബ്രേക്കിംഗ് റിലീസ് ഉറപ്പാക്കുന്നു.
കെവിഎൻ പ്രൊഡക്ഷൻസുമായും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമായും ചേർന്നുള്ള E4 എന്റർടൈൻമെന്റ് ൻ്റെ ഈ കൂട്ടുകെട്ട് സിനിമാ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ്. കേരളത്തിൽ റോക്കിംഗ് സ്റ്റാർ യഷിന്റെ ബ്രാൻഡ് വാല്യു സമാനതകളില്ലാത്തതാണ്. നിലവിൽ കേരളത്തിൽ ഒരു ഇതരഭാഷാ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന വിഹിതം കെജിഎഫ് 2-ന്റെ പേരിലാണ്. യുവാക്കളുടെയും മാസ്സ് പ്രേക്ഷകരുടെയും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി ടോക്സിക് മാറിക്കഴിഞ്ഞ സാഹചര്യത്തിൽ, കേരളത്തിലെ 350-ലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഈ സഹകരണത്തെക്കുറിച്ച് E4 എന്റർടൈൻമെന്റ് ൻ്റെ മുകേഷ് മെഹ്ത പറഞ്ഞത് ഇങ്ങനെ,
“കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ഈ ബ്രഹ്മാണ്ഡ ചിത്രമായ ടോക്സിക്കിന്റെ കേരളത്തിലെ വിതരണച്ചുമതല ഞങ്ങളെ ഏൽപ്പിച്ചതിൽ ഞങ്ങൾ നന്ദി അറിയിക്കുന്നു. ഇത്രയും വലിയൊരു പ്രോജക്റ്റിന്റെ ഭാഗമാകുന്നത് ഒരു ബഹുമതി തന്നെയാണ്. ടോക്സിക് ഒരു ബോൾഡ് സിനിമാറ്റിക് സ്റ്റേറ്റ്മെൻ്റ് എന്ന് തന്നെ പറയാം, കേരളത്തിലുടനീളമുള്ള പ്രേക്ഷകർക്ക് ഈ ലാൻഡ്മാർക്ക് ചിത്രം ഏറ്റവും ഗംഭീരമായി അനുഭവിക്കാനാവുമെന്ന് ഞങ്ങൾ തീർച്ചയായും ഉറപ്പാക്കും.”
ഇ ഫോർ എന്റർടൈൻമെന്റിന് പുറമെ, വമ്പൻ വിതരണക്കാരാണ് ടോക്സിക്കുമായി സഹകരിക്കുന്നത്. ഉത്തരേന്ത്യയിൽ അനിൽ തഡാനിയുടെ എഎ ഫിലിംസ് യഷിനൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ, തെലുങ്ക് സംസ്ഥാനങ്ങളിൽ ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (SVC) ചിത്രം വിതരണം ചെയ്യും. പ്രശസ്ത സംവിധായിക ഗീതു മോഹൻദാസിന്റെ തിരിച്ചുവരവ് ഈ വിതരണ ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
Big Kerala update! E4 Entertainment bags Kerala distribution rights for Rocking Star Yash’s mega film Toxic. Massive release planned as the Geetu Mohandas directorial hits theatres March 19, 2026.#Toxic #Yash #KeralaRelease #IndianCinema #PanIndiaFilm pic.twitter.com/JjoCmgjSdW
— CinemaCafe™ Media (@cinemacafemedia) February 23, 2026
യഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റി എത്തും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട തന്റെ ഫിലിം മേക്കിംഗ് ശൈലിയുമായി ഗീതു മോഹൻദാസ് കേരളത്തിലെ വേരുകളിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന റോക്കിംഗ് സ്റ്റാറിന്റെ ഈ വരവ് ഒരു ബോക്സ് ഓഫീസ് സ്ഫോടനമാകുമെന്ന് ഉറപ്പാണ്. 2026 മാർച്ച് 19-ന് ടോക്സിക് ആഗോളതലത്തിൽ തീയറ്ററുകളിലെത്തും.
E4 Entertainment Secures Kerala Distribution Rights for Yash’s Toxic Ahead of March 2026 Release
E4 Entertainment has officially acquired the Kerala distribution rights for Yash’s highly anticipated pan-India film Toxic: A Fairy Tale for Grown-Ups. Produced by KVN Productions and Monster Mind Creations, the film is set for a massive worldwide release on March 19, 2026.