ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ട്രെയ്ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. 2026 മാർച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.
രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ജസ്കിരത്, ഹംസ എന്നീ ഇരട്ട അവതാരങ്ങളിൽ രൺവീർ സിങ്ങിനെ ട്രെയിലറിൽ അവതരിപ്പിക്കുന്നു. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗംഭീര ആക്ഷൻ, മൂർച്ചയുള്ള ഡയലോഗുകൾ, തിയേറ്ററിലുടനീളം ആരാധകരെ ത്രസിപ്പിക്കാൻ രൂപകൽപ്പന ചെയ്ത നിമിഷങ്ങൾ എന്നിവയുള്ള ട്രെയിലർ, അഭൂതപൂർവമായ കാൻവാസിൽ ഒരുക്കിയ ഒരു പ്രതികാര കഥയുടെ സൂചന നൽകുന്നു.
The official trailer of “Dhurandhar The Revenge” starring Ranveer Singh is out now.
Directed by Aditya Dhar, the high-octane spy action thriller will release worldwide on March 19, 2026 in multiple languages.#Dhurandhar #RanveerSingh #Bollywood #ActionThriller 🎬 pic.twitter.com/Y1dajgQ1Qt
— CinemaCafe™ Media (@cinemacafemedia) March 7, 2026
ധൈര്യം, ഇന്ധനം, മാറ്റം എന്നിവയിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ഒരു പ്രതികാര കഥയെയാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ദുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 2026 മാർച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആർഒ ❤️ ശബരി
Dhurandhar The Revenge Trailer Out – Ranveer Singh Spy Action Thriller
The official trailer of Dhurandhar The Revenge, starring Ranveer Singh and directed by Aditya Dhar, has been released. The spy action thriller will hit theatres worldwide on March 19, 2026.