ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന അവറാച്ചൻ ആൻഡ് സൺസ് എന്ന ചിത്രത്തിലെ ആദ്യ ഗാനമായ “ചുരുൾ മുടി ചുരുളോ” പ്രേക്ഷകരിലേക്ക് എത്തി. ഹൃദയസ്പർശിയായ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ പ്രിയഗായകനായി മാറിയ സിദ് ശ്രീറാമും, ഗായകൻ സെബാ ടോമിയും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
സനൽ ദേവ് സംഗീതം പകർന്ന ഗാനത്തിന് വരികൾ ഒരുക്കിയത് സുഹൈൽ കോയയാണ്. റിലീസിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിലും സംഗീത പ്രേമികൾക്കിടയിലും മികച്ച സ്വീകരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധുര്യമാർന്ന സംഗീതവും ആകർഷകമായ ദൃശ്യാവിഷ്കാരവും ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ തമ്പിയുടെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. കുടുംബബന്ധങ്ങളും നർമ്മ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഫാമിലി എന്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്കും തുടർന്ന് എത്തിയ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ആദ്യ ഗാനത്തിന്റെ വരവോടെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളും വർധിച്ചിരിക്കുകയാണ്.
ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
🎵 The soulful first single from #AvaraachanAndSons is here!#ChurulmudiChurulo, sung by #SidSriram and #SebaTomi, is winning hearts with its beautiful melody and heartfelt lyrics.
🎶 Music by #SanalDev
🎬 Starring #BijuMenon#MalayalamCinema #MovieSong #MusicRelease pic.twitter.com/8yo5zItZiL— CinemaCafe™ Media (@cinemacafemedia) July 11, 2026
ചിത്രത്തിന്റെ സഹനിർമ്മാതാവായി ജസ്റ്റിൻ സ്റ്റീഫനും പ്രവർത്തിക്കുന്നു. സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. അജി കുറ്റിയാനി (കലാസംവിധാനം), സ്റ്റെഫി സേവ്യർ (വസ്ത്രാലങ്കാരം), റഷീദ് അഹമ്മദ് (മേക്കപ്പ്), ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ (സൗണ്ട് ഡിസൈൻ), വിഷ്ണു സുജാതൻ (സൗണ്ട് മിക്സിംഗ്) എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു.
ആദ്യ ഗാനമായ “ചുരുൾ മുടി ചുരുളോ” ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന അവറാച്ചൻ ആൻഡ് സൺസ് റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
❤️പി ആർ ഓ : പ്രതീഷ് ശേഖർ.
ഗാനം കാണാൻ: https://youtu.be/wLQosbLn6-8
Churulmudi Churulo Song Released from Avaraachan & Sons | Sid Sriram and Seba Tomi Shine
The first song from Avaraachan & Sons, Churulmudi Churulo, is out now. Sung by Sid Sriram and Seba Tomi, with music by Sanal Dev, the track is winning hearts ahead of the film’s release.