മലയാളി സംഗീത പ്രേമികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടേതായ ഇടം കണ്ടെത്തിയ ARJN., KDS, ഫിഫ്റ്റി 4 കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി. RONN ആണ് ഈ ഹൈ-എനർജി ട്രാക്കിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയുമായി (Def Jam Recordings India) സഹകരിച്ച് പുറത്തിറങ്ങുന്ന ഇവരുടെ ഗാനങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധയാണ് നേടിക്കൊണ്ടിരിക്കുന്നത്.
അതിജീവനത്തിന്റെ സംഗീതം
സ്വയം കെട്ടിപ്പടുത്ത വ്യക്തിത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണ് ‘ചില്ലറ ഫ്ലെക്സ്’ പറയുന്നത്. “എന്ത് പറയാനാ… നിനക്കറിയില്ല” എന്ന ഹുക്ക് ലൈനിലൂടെ, തന്നെ സംശയിച്ചവർക്കുള്ള മറുപടിയും വളർച്ചയുടെ പടവുകൾ ഓരോന്നായി കയറിയപ്പോഴുണ്ടായ അനുഭവങ്ങളും ഗാനം പങ്കുവെക്കുന്നു. ‘പാട്ടിന്റെ കളരി’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ സംഗീതത്തെ ഒരു അതിജീവന മാർഗ്ഗമായാണ് ഈ കലാകാരന്മാർ അവതരിപ്പിക്കുന്നത്.
After the success of Kalyani and Nera, ARJN., KDS & fifty4 return with Chillara Flex — a high-energy anthem of hustle and self-made identity. Produced by RONN and released with Def Jam Recordings India.#ChillaraFlex #ARJN #KDS #fifty4 #MalayalamMusic #IndieMusic #KeralaMusic pic.twitter.com/ikjeAusW1m
— CinemaCafe™ Media (@cinemacafemedia) March 29, 2026
“ആളുകൾ ഞങ്ങളെ കുറച്ചുകണ്ട കാലം മുതൽ ഇന്ന് കേൾക്കപ്പെടുന്ന നിലയിലേക്ക് എത്തിയ വരെയുള്ള യാത്രയാണ് ഈ ഗാനം. അവഗണനകളെ അതിജീവിച്ച് സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഈ വരികളുമായി കണക്ട് ചെയ്യാൻ സാധിക്കും.” – ARJN.
സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക്
ഞാനും KDS-ഉം ചേർന്ന് ഈ ഗാനത്തിന്റെ പണി തുടങ്ങുമ്പോൾ ഇതൊരു സ്വപ്നമായിരുന്നുവെന്നും, അന്ന് ആഗ്രഹിച്ച കാര്യങ്ങൾ ഇന്ന് യാഥാർത്ഥ്യമായതാണ് ഈ ഗാനത്തെ പ്രിയപ്പെട്ടതാക്കുന്നതെന്നും ഫിഫ്റ്റി 4 പറയുന്നു. സമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വയം തെളിയിക്കുന്നതിനെക്കുറിച്ചാണ് ഗാനം സംസാരിക്കുന്നതെന്ന് KDS കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള ഇൻഡി സംഗീതത്തിന് പുതിയൊരു ആഗോള മാനം നൽകുകയാണ് ഈ യുവ കലാകാരന്മാർ. ‘ചില്ലറ ഫ്ലെക്സ്’ ഇതിനോടകം തന്നെ വിവിധ മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
Chillara Flex Released | ARJN., KDS & fifty4 Drop New Track After Kalyani & Nera Success
After the success of Kalyani and Nera, ARJN., KDS and fifty4 return with their high-energy track “Chillara Flex”, produced by RONN. Released in collaboration with Def Jam Recordings India, the song reflects hustle, growth, and self-made identity.