സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ പ്രചാരണാർഥം സംഘടിപ്പിച്ച ഡ്രോൺ ഷോ തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “വിത്ത് ലവ്” 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. 250 ഡ്രോണുകൾ ഉൾപ്പെട്ട ഡ്രോൺ ഷോ അരങ്ങേറിയത് ചെന്നൈ ബസന്ത് നഗർ ബീച്ചിൽ വെച്ചാണ്. വമ്പൻ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്ന ഈ ഗംഭീര ഷോയിൽ, ആകാശത്ത് തിളങ്ങിയ ഡ്രോണുകൾ കൊണ്ട് ചിത്രത്തിൻ്റെ പേര്, അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പേരുകൾ എന്നിവയും പ്രദർശിപ്പിച്ചു. ഷോയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
എംആർപി എന്റർടൈൻമെൻ്റ് ബാനറിൽ പാസിലിയൻ നസറെത്തും മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനികാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ മദൻ ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്നർ ആയി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ, ടീസർ, ട്രെയ്ലർ എന്നിവ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Tamil cinema creates history 🚀
With Love, starring Abishan Jeevinth & Anaswara Rajan, becomes the first Tamil film to host a mega drone show as promotion.
🌍 Worldwide release: Feb 6, 2026#WithLove #TamilCinema #DroneShow #AbishanJeevinth #AnaswaraRajan #ZionFilms #MRP pic.twitter.com/FmNY62RHd6— CinemaCafe™ Media (@cinemacafemedia) February 3, 2026
റിലീസിന് മുന്നോടിയായി, വിവിധ പ്ലാറ്റ്ഫോമുകളിൽ നൂതനമായ പ്രമോഷനുകൾ ചിത്രത്തിൻ്റെ ടീം നടപ്പിലാക്കുന്നുണ്ട്. ഇപ്പോൾ നടന്ന ഈ ഡ്രോൺ ഷോ ഈ പ്രൊമോഷൻ പരിപാടികളുടെ ഹൈലൈറ്റ് ആയാണ് കണക്കാക്കുന്നത്. ഒരു തമിഴ് സിനിമാ പ്രമോഷനു വേണ്ടിയുള്ള ആദ്യത്തെ വമ്പൻ ഡ്രോൺ ഷോ എന്ന നിലയിൽ, ആരാധകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഒരുപോലെ ഗംഭീര പ്രതികരണമാണ് ഇതിന് ലഭിച്ചത്. ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ ഷോയിൽ പങ്കു ചേർന്നിരുന്നു.
പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്. ലവർ, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്ത മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുഡ് നൈറ്റ്, ലവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, സൌണ്ട് മിക്സിംഗ്- സുരൻ ജി,
സൌണ്ട് ഡിസൈൻ- സുരൻ ജി- എസ്. അളഗിയകൂത്തൻ, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയർ- ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ- ആർജെ സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ- ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ- യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്- ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്- മണിയൻ, സഹസംവിധായകൻ- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ. കെ., ഹരി പ്രസാദ്, തങ്കവേൽ, പിആർഒ ❤️ ശബരി.
With Love Creates History with Tamil Cinema’s First Mega Drone Show | Global Release Feb 6, 2026
Tamil cinema witnesses a historic first as With Love, starring Abishan Jeevinth and Anaswara Rajan, launches a massive drone show in Chennai as part of its promotions. Produced by Soundarya Rajinikanth’s Zion Films and MRP Entertainment, the film is set for a worldwide theatrical release on February 6, 2026.