ബിജു മേനോൻ നായകനായെത്തിയ ഫാമിലി എന്റർടെയ്നർ ‘അവറാച്ചൻ ആൻഡ് സൺസ്’ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. “അവറാച്ചൻ ആൻഡ് സൺസ് വിജയിപ്പിച്ച കുടുംബപ്രേക്ഷകർക്ക് ഒരായിരം നന്ദി” എന്ന സന്ദേശത്തോടെയാണ് ടീം സന്തോഷം പങ്കുവെച്ചത്.
കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച കളക്ഷനും പ്രേക്ഷക പ്രതികരണവും നേടി ചിത്രം മുന്നേറുകയാണെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. കുടുംബമായി തിയറ്ററിലെത്തി ആസ്വദിക്കാവുന്ന നർമവും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഫാമിലി എന്റർടെയ്നറായാണ് ‘അവറാച്ചൻ ആൻഡ് സൺസ്’ ഒരുക്കിയിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തമ്പിയാണ്. ഒരു കുടുംബത്തിനുള്ളിലെ ബന്ധങ്ങളും രസകരമായ സംഭവങ്ങളും കഥാപാത്രങ്ങൾക്കിടയിലെ നർമമുഹൂർത്തങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.
ബിജു മേനോനൊപ്പം വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റിലീസിന് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങൾ, ടീസർ, ട്രെയ്ലർ എന്നിവയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന കുടുംബപ്രേക്ഷകരുടെ പിന്തുണയാണ് ചിത്രത്തിന്റെ വിജയയാത്രയ്ക്ക് കരുത്താകുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സനൽ ദേവ് ആണ് സംഗീതസംവിധാനം.
❤️ Family audiences embrace #AvarachanAndSons!
Biju Menon’s family entertainer continues its theatrical run with encouraging audience response and collections, according to the makers.
🙏 The team thanked families for their overwhelming support.
#BijuMenon #MalayalamCinema https://t.co/1A6PcEbw8X— CinemaCafe™ Media (@cinemacafemedia) October 6, 2026
അണിയറ പ്രവർത്തകർ: അവതരണം – ലിസ്റ്റിൻ സ്റ്റീഫൻ; സംവിധാനം – തമ്പി; തിരക്കഥ – ജോസഫ് വിജീഷ്, തമ്പി; സഹനിർമ്മാണം – ജസ്റ്റിൻ സ്റ്റീഫൻ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്; ഛായാഗ്രഹണം – സജിത് പുരുഷൻ; എഡിറ്റിങ് – ആകാശ് ജോസഫ് വർഗീസ്; സംഗീതം – സനൽ ദേവ്; ലൈൻ പ്രൊഡ്യൂസർ – അഖിൽ യെശോധരൻ; ആർട്ട് ഡയറക്ടർ – അജി കുറ്റിയാനി; വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ; മേക്കപ്പ് – റഷീദ് അഹമ്മദ്; സൗണ്ട് ഡിസൈൻ – ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ; സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ; പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ; ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ എബ്രഹാം; അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു; സ്റ്റിൽസ് – ബിജിത് ധർമടം; മാർക്കറ്റിങ് – സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്; ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്; അഡ്വർടൈസിങ് – ബ്രിങ് ഫോർത്ത്; VFX – പ്രോമൈസ് സ്റ്റുഡിയോസ്; പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്; ❤️ പി.ആർ.ഒ – പ്രതീഷ് ശേഖർ.
Avarachan & Sons Wins Family Audiences; Makers Thank Viewers for Strong Theatrical Support
Biju Menon’s Avarachan & Sons continues its theatrical run with strong support from family audiences. The makers thanked viewers as the family entertainer receives encouraging response and collections.