മലയാള സിനിമയിൽ പുതിയ പ്രതിഭകൾക്ക് അവസരമൊരുക്കി ഒരുമാസത്തിനുള്ളിൽ മൂന്ന് സിനിമകളുടെ നിർമ്മാണം ആരംഭിച്ച് ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ., ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന നിർമ്മാണ കമ്പനി മൂന്ന് നവാഗത സംവിധായകരെയാണ് പുതിയ പ്രോജക്ടുകളിലൂടെ മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പുതിയതായി പ്രഖ്യാപിച്ച പ്രൊഡക്ഷൻ നമ്പർ 5ന് ‘അക്ഷരംപ്രതി’ എന്നാണ് പേരിട്ടിരിക്കുന്നത്.
ബേബി ജീൻ നായകനാകുന്ന ‘അക്ഷരംപ്രതി’ സംവിധാനം ചെയ്യുന്നത് രേഷ്മ ശിവകുമാറാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവവുമായാണ് രേഷ്മ സ്വതന്ത്ര സംവിധായികയാകുന്നത്. ബേബി ജീൻ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘അക്ഷരംപ്രതി’ക്കുണ്ട്.
ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് പ്രഖ്യാപിക്കും. ‘അക്ഷരംപ്രതി’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് പദ്ധതി.
വ്യത്യസ്ത പ്രമേയങ്ങളുമായി നവാഗത സംവിധായകർ ഒരുക്കുന്ന മൂന്ന് സിനിമകളാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ നിലവിൽ ഒരുങ്ങുന്നത്. നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 3, സംവിധായകൻ ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നിവയുടെ ചിത്രീകരണവും അടുത്തിടെയാണ് ആരംഭിച്ചത്.
ഷറഫുദ്ദീൻ നായകനാകുന്ന പ്രൊഡക്ഷൻ നമ്പർ 3 ഒരു ഫാമിലി എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. അലൻ ബിൻ സിറാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മൈസൂരിൽ ചിത്രീകരണം ആരംഭിച്ച സിനിമ നിലവിൽ ഷൂട്ടിങ്ങിന്റെ അവസാനഘട്ടത്തിലാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
🎬 Baby Jean turns lead actor with #Aksharaprathee!
Directed by debutant Reshma Sivakumar, the film is Indian Cinema Company’s Production No. 5.
The banner has launched three films by debut directors within a month.
#BabyJean #MalayalamCinema https://t.co/4lGQ7ommY8— CinemaCafe™ Media (@cinemacafemedia) October 4, 2026
രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 4 പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പ്രണയകഥയാണ്. കിരൺ കെ.എസ്. ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഗിരീഷ് എ.ഡിക്കൊപ്പം പ്രവർത്തിച്ച അനുഭവത്തിന് ശേഷമാണ് രോഹിത് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ നിർമ്മിച്ചുകൊണ്ടാണ് ഇന്ത്യൻ സിനിമാ കമ്പനി മലയാള സിനിമയിൽ നിർമ്മാണരംഗത്തേക്ക് എത്തിയത്. ‘നരിവേട്ട’യ്ക്ക് പിന്നാലെ പുതുമുഖ സംവിധായകർക്കും പുതിയ പ്രതിഭകൾക്കും അവസരമൊരുക്കിക്കൊണ്ട് കൂടുതൽ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് നിർമ്മാണ കമ്പനിയുടെ പദ്ധതി.
ഒരേ കാലയളവിൽ മൂന്ന് നവാഗത സംവിധായകരുടെ സിനിമകളുമായി മുന്നോട്ടുപോകുന്നതിനൊപ്പം, ബേബി ജീനെ ആദ്യമായി നായകനാക്കി അവതരിപ്പിക്കുന്ന ‘അക്ഷരംപ്രതി’ കൂടിയെത്തുന്നതോടെ ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ പ്രോജക്ടുകൾ ശ്രദ്ധ നേടുകയാണ്.
Baby Jean Turns Lead Actor with Aksharaprathee; Indian Cinema Company Announces Production No. 5
Baby Jean will make his debut as a lead actor in Aksharaprathee, directed by debutant Reshma Sivakumar. Indian Cinema Company has launched three films by first-time directors within a month.