കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’, ‘ഡ്യൂഡ്’, ‘തഗ്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം **‘ടെക്സാസ് ടൈഗർ’**ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ടൈഗേറിയൻസ് റോർ’ എന്ന പേരിലാണ് ചിത്രത്തിലെ ആദ്യ സിംഗിൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സംഗീതവും നൃത്തവും ആഘോഷമാക്കുന്ന എനർജറ്റിക് ഗാനമായാണ് അണിയറപ്രവർത്തകർ ‘ടൈഗേറിയൻസ് റോർ’ അവതരിപ്പിച്ചിരിക്കുന്നത്.
സെൽവ കുമാർ തിരുമാരൻ സംവിധാനം ചെയ്യുന്ന ‘ടെക്സാസ് ടൈഗറി’ന്റെ കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഹൃദു ഹാറൂണിനെ കേന്ദ്ര കഥാപാത്രമാക്കി ആക്ഷനും ഇമോഷനും കോർത്തിണക്കിയ കഥയായാണ് ചിത്രം ഒരുക്കുന്നതെന്ന സൂചന നേരത്തെ പുറത്തിറങ്ങിയ ടീസറും നൽകിയിരുന്നു.
‘ഫാമിലി പടം’ എന്ന ചിത്രത്തിന് ശേഷം സെൽവ കുമാർ തിരുമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ‘ടെക്സാസ് ടൈഗർ’. നർമ്മത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയ ‘ഫാമിലി പടം’ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ വ്യത്യസ്തമായ കഥാപശ്ചാത്തലവുമായാണ് സംവിധായകൻ ‘ടെക്സാസ് ടൈഗറി’ലൂടെ എത്തുന്നത്.
യുകെ സ്ക്വാഡിന്റെ ബാനറിൽ ‘ഫാമിലി പടം’ നിർമ്മിച്ച ടീം തന്നെയാണ് ‘ടെക്സാസ് ടൈഗറും’ നിർമ്മിക്കുന്നത്. സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് നിർമ്മാതാക്കൾ.
🐯 ‘Tigerians Roar’ is OUT NOW! 🔥
The energetic first song from #TexasTiger, starring Hridhu Haroon, is here! Directed by Selvah Kumar Thirumaaran, the Tamil film is gearing up for a 2026 theatrical release.#TigeriansRoar #HridhuHaroon #TamilCinema pic.twitter.com/LYUKJwRfuO
— CinemaCafe™ Media (@cinemacafemedia) August 29, 2026
ഹൃദു ഹാറൂണിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ തമിഴ് പ്രോജക്ടായാണ് ‘ടെക്സാസ് ടൈഗർ’ ഒരുങ്ങുന്നത്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’, ‘തഗ്സ്’ തുടങ്ങിയ വ്യത്യസ്ത സ്വഭാവമുള്ള സിനിമകളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ പുതിയ അവതാരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 2026ൽ തന്നെ ‘ടെക്സാസ് ടൈഗർ’ തിയറ്ററുകളിലെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Texas Tiger First Song ‘Tigerians Roar’ Out | Hridhu Haroon
Tigerians Roar, the first song from Hridhu Haroon’s Tamil film Texas Tiger, is out now. Directed by Selvah Kumar Thirumaaran, the film is set for a 2026 theatrical release.