സൈജു കുറുപ്പ് നായകനായി എത്തുന്ന ‘ഹരിവരാസനം’ സിനിമയുടെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു. തമിഴ് താരം യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ നിലയ്ക്കൽ, പമ്പ, ത്രിവേണി തുടങ്ങിയ പ്രദേശങ്ങളിലായാണ് പുരോഗമിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രം രാജേഷ് നായർ ആണ് സംവിധാനം ചെയ്യുന്നത്. ഡോ. അമ്പാടിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരിമലയുടെ പശ്ചാത്തലത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ഹരിവരാസനം’ ഒരുങ്ങുന്നത്.
ചിത്രീകരണത്തിനുള്ള അനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്ന് നിർമ്മാതാവ് അജിത് വിനായക ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ സമീപിച്ചിരുന്നു. തുടർന്ന് സിനിമയുടെ തിരക്കഥ ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിച്ചതിന് ശേഷമാണ് ദേവസ്വം ബോർഡിൽ നിന്ന് ചിത്രീകരണാനുമതി ലഭിച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വനം വകുപ്പിന്റെ അനുമതിയും ചിത്രീകരണത്തിനായി ലഭിച്ചിട്ടുണ്ട്.
‘ഹരിവരാസന’ത്തിന്റെ ചിത്രീകരണത്തിനായി ശബരിമല സന്നിധാനത്തിന്റെയും പതിനെട്ടാം പടിയുടെയും കൂറ്റൻ സെറ്റും അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഈ സെറ്റ് നിർമ്മിച്ചത്. യഥാർഥ അന്തരീക്ഷത്തിന്റെ അനുഭവം പകർന്നുനൽകുന്ന രീതിയിൽ ഒരുക്കിയ സെറ്റ് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ഹരിവരാസനം’. സജാദ് കാക്കുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അജീഷ് ഇടമൺ എഡിറ്റിംഗ് നിർവഹിക്കുന്നു.
🎬 #Harivarasanam begins its new schedule in Pamba!
The Saiju Kurup-starrer, featuring Yogi Babu in a key role, is now filming across Nilakkal, Pamba & Triveni. Directed by Rajesh Nair, the film has music by Ranjin Raj.#SaijuKurup #YogiBabu #MalayalamCinema pic.twitter.com/D5EsRsL5ID
— CinemaCafe™ Media (@cinemacafemedia) August 29, 2026
പമ്പയിലും സമീപ പ്രദേശങ്ങളിലുമായി നടക്കുന്ന പുതിയ ഷെഡ്യൂളോടെ ചിത്രീകരണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. സൈജു കുറുപ്പിനൊപ്പം യോഗി ബാബുവും പ്രധാന കഥാപാത്രമായി എത്തുന്നതോടെ മലയാളം, തമിഴ് പ്രേക്ഷകർക്കിടയിലും ചിത്രം ശ്രദ്ധ നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
അണിയറ പ്രവർത്തകർ: നിർമ്മാണം – വിനായക അജിത്ത്; സംവിധാനം – രാജേഷ് നായർ; തിരക്കഥ – ഡോ. അമ്പാടി; സംഗീതം – രഞ്ജിൻ രാജ്; പ്രോജക്ട് ഡിസൈനർ – ആർ. ജയചന്ദ്രൻ; ഛായാഗ്രഹണം – സജാദ് കാക്കു; എഡിറ്റിംഗ് – അജീഷ് ഇടമൺ; പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ; പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ; വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർഥൻ സി.; മേക്കപ്പ് – ഹസ്സൻ വണ്ടൂർ; അസോസിയേറ്റ് ഡയറക്ടർ – നിധീഷ്; സ്റ്റിൽസ് – ജെഫിൻ ബിജോയ്; ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്; ❤️ പി.ആർ.ഒ – പ്രതീഷ് ശേഖർ.
Saiju Kurup’s Harivarasanam Begins New Shooting Schedule in Pamba
Saiju Kurup’s Harivarasanam begins a new shooting schedule in Pamba, Nilakkal and Triveni. Directed by Rajesh Nair, the film also features Yogi Babu in a key role.