ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തിറക്കിയ സെക്കൻഡ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടുകയാണ്.
സൂപ്പർഹിറ്റ് ചിത്രം ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ‘ടൈറ്റൻസ്’ നിർമ്മിക്കുന്നത്. അവനിർ ടെക്, ബാബു ഏട്ടൻ ഫിലിംസ് എന്നീ ബാനറുകളും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
“Different Games, Different Rules” എന്ന ടാഗ് ലൈനോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ നിഗൂഢമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സെക്കൻഡ് ലുക്ക്, കഥയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്കും വ്യത്യസ്തമായൊരു ഗെയിമിലേക്കും വിരൽചൂണ്ടുന്നു. ത്രില്ലർ സ്വഭാവമുള്ള കഥയായിരിക്കും ‘ടൈറ്റൻസ്’ പറയുകയെന്ന സൂചനയും പുതിയ പോസ്റ്റർ നൽകുന്നുണ്ട്.
‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘ടൈറ്റൻസ്’. ജെയിംസ് സെബാസ്റ്റ്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് തുടങ്ങിയ ശ്രദ്ധേയ താരങ്ങൾ ഒന്നിക്കുന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു.
കേരളത്തിൽ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. വിദേശ വിപണിയിലെ വിതരണാവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ 123 മ്യൂസിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ഡോൺ വിൻസെന്റിന്റെ സംഗീതവും ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിന് കരുത്തേകുന്നു. ഫീനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. നിഗൂഢതയും ത്രില്ലും നിറഞ്ഞ കഥാപശ്ചാത്തലവുമായി എത്തുന്ന ‘ടൈറ്റൻസ്’ ഒക്ടോബർ 1ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.
🎭 Different Games. Different Rules. The mystery begins!
Jayasurya, Vinayakan, Baby Jean, Nihal & Indrans come together for #Titans, directed by Prince Joy. The intriguing second look is out now! 🔥
🎬 Worldwide theatrical release on October 1, 2026.#Jayasurya #Vinayakan pic.twitter.com/zokfpjZz7R
— CinemaCafe™ Media (@cinemacafemedia) August 28, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – വിഷ്ണു ശർമ്മ; എഡിറ്റിംഗ് – ഷമീർ മുഹമ്മദ്; സംഗീതം – ഡോൺ വിൻസെന്റ്; പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ; ലൈൻ പ്രൊഡ്യൂസർ – റോബിൻ വർഗീസ്; പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ; ആർട്ട് ഡയറക്ടർ – മഹേഷ് പിറവം; VFX ഡയറക്ടർ – വിശാഖ് ബാബു; വരികൾ – മുത്തു; കോസ്റ്റ്യൂം – സിജി നോബിൾ തോമസ്; മേക്കപ്പ് – റോണക്സ് സേവ്യർ; സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ; സൗണ്ട് മിക്സിങ് – എം.ആർ. രാജകൃഷ്ണൻ; ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്; ക്രിയേറ്റീവ് അസോസിയേറ്റ് – ബിനോഷ് ജോർജ്; സംഘട്ടനം – ഫീനിക്സ് പ്രഭു; ഡിജിറ്റൽ പി.ആർ – യദുൽ ബോസ്, വിവേക് വിനയ്രാജ്; പി.ആർ.ഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ; സ്റ്റിൽസ് – എസ്.ബി.കെ ഷുഹൈബ്, ബോയാക്; VFX – മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്; ഡിസൈൻസ് – യെല്ലോ ടൂത്ത്സ്.
Jayasurya’s Titans to Release Worldwide on October 1 | Second Look Out
Jayasurya’s Titans, directed by Prince Joy, will hit theatres worldwide on October 1, 2026. The intriguing second look features Vinayakan, Baby Jean, Nihal and Indrans.