‘ഹനുമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് (PVCU) അവതരിപ്പിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന **‘മഹാകാളി’**യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്തിറങ്ങി. ബോളിവുഡ് താരം അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന ശുക്രാചാര്യർ എന്ന നിർണായക കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഗ്ലിമ്പ്സ് ഒരുക്കിയിരിക്കുന്നത്. ചിത്രം 2027 ജനുവരി 8ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
ഇന്ത്യൻ സിനിമയിൽ ശക്തമായൊരു വനിതാ സൂപ്പർഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മഹാകാളി’, പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായാണ് ഒരുങ്ങുന്നത്. പൂജ അപർണ്ണ കൊല്ലുരു സംവിധാനം ചെയ്യുന്ന ചിത്രം ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്നു. ആർകെ ദുഗ്ഗലാണ് ചിത്രം അവതരിപ്പിക്കുന്നത്.
‘ശുക്രാചാര്യരുടെ യുദ്ധകാഹളം’ (Shukracharya’s War Cry) എന്ന ആശയത്തോടെയാണ് ആദ്യ ഗ്ലിമ്പ്സ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സന്യാസിവര്യന്റെ രൂപഭാവത്തോടൊപ്പം അതിശക്തമായ മാസ് അവതാരത്തിലാണ് അക്ഷയ് ഖന്നയെ അവതരിപ്പിച്ചിരിക്കുന്നത്. ദേവന്മാർക്കെതിരെ നിലകൊണ്ട് അസുരന്മാർക്കുവേണ്ടി മനുഷ്യകുലത്തിന്റെ നാശത്തിന് പ്രതിജ്ഞയെടുക്കുന്ന ശക്തമായ കഥാപാത്രമായാണ് ശുക്രാചാര്യരെ ഗ്ലിമ്പ്സ് പരിചയപ്പെടുത്തുന്നത്.
തീവ്രമായ സംഭാഷണങ്ങൾ, ഗംഭീര പശ്ചാത്തല സംഗീതം, വലിയ സ്കെയിലിലുള്ള വിഷ്വൽ ഇഫക്റ്റുകൾ, മിത്തോളജിക്കൽ ദൃശ്യാവിഷ്കാരം എന്നിവയാണ് ഗ്ലിമ്പ്സിന്റെ പ്രധാന ആകർഷണങ്ങൾ. ധർമ്മവും അധർമ്മവും തമ്മിലുള്ള വലിയ സംഘർഷം ചിത്രത്തിന്റെ കഥയിൽ നിർണായകമാകുമെന്ന സൂചനയും വീഡിയോ നൽകുന്നു. ശ്രിയ റെഡ്ഡിയും സമുദ്രക്കനിയും ഗ്ലിമ്പ്സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘The End Begins’ എന്ന കുറിപ്പോടെയാണ് ‘മഹാകാളി’യുടെ വിശാലമായ കഥാലോകത്തിലേക്ക് പ്രേക്ഷകരെ ഗ്ലിമ്പ്സ് ക്ഷണിക്കുന്നത്.
ഭൂമി ഷെട്ടിയാണ് മഹാകാളിയായി ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലവിൽ ചിത്രം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതായാണ് റിപ്പോർട്ട്. വലിയ തിയറ്റർ അനുഭവം ലക്ഷ്യമിട്ട് IMAX ഫോർമാറ്റിലാണ് ചിത്രം ഒരുക്കുന്നത്.
ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. അക്ഷയ് ഖന്നയും രോഹിത് സറഫും തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, ബബ്ലു പൃഥ്വീരാജ്, ജിതിൻ ഗുലാട്ടി തുടങ്ങിയവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുരാണവും ആത്മീയതയും സമകാലിക വിഷയങ്ങളുമായി ബന്ധിപ്പിച്ച് വലിയൊരു സിനിമാറ്റിക് ക്യാൻവാസിലാണ് ‘മഹാകാളി’ ഒരുക്കുന്നത്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ട ബംഗാളിന്റെ പശ്ചാത്തലവും ചിത്രത്തിന്റെ കഥയിൽ നിർണായകമാണ്. ആധുനിക സാങ്കേതികവിദ്യയും വിപുലമായ VFX സാധ്യതകളും പ്രയോജനപ്പെടുത്തി ഒരു ബ്രഹ്മാണ്ഡ മിത്തോളജിക്കൽ സൂപ്പർഹീറോ അനുഭവമാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
🔥 SHUKRACHARYA’S WAR CRY BEGINS!#AkshayeKhanna unleashes a powerful Shukracharya avatar in the first glimpse of #Mahakali, the next epic chapter from the #PrasanthVarma Cinematic Universe. ⚡
“The End Begins.”
🌍 Worldwide in theatres January 8, 2027.#PVCU #MahakaliGlimpse pic.twitter.com/l3NDErTJJK— CinemaCafe™ Media (@cinemacafemedia) August 24, 2026
‘ഹനുമാൻ’ ആരംഭിച്ച പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ അധ്യായമായാണ് ‘മഹാകാളി’ എത്തുന്നത്. ‘പുരാണ വീര ചരിത ഉദയം’ എന്ന പേരിലാണ് ഈ സിനിമാറ്റിക് യൂണിവേഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾക്കൊപ്പം വിദേശ ഭാഷകളിലും ചിത്രം എത്തിക്കാനാണ് പദ്ധതി. IMAX 3D ഉൾപ്പെടെയുള്ള പ്രീമിയം ഫോർമാറ്റുകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും.
അണിയറ പ്രവർത്തകർ: രചന – പ്രശാന്ത് വർമ്മ, സംവിധാനം – പൂജ അപർണ്ണ കൊല്ലുരു, നിർമ്മാണം – റിവാസ് രമേശ് ദുഗ്ഗൽ, സംഗീതം – സ്മരൻ സായ്, ഛായാഗ്രഹണം – സുരേഷ് രഗത്, ക്രിയേറ്റീവ് ഡയറക്ടർ – സ്നേഹ സമീറ, തിരക്കഥ – സ്ക്രിപ്റ്റ്സ് വില്ലെ, കോസ്റ്റ്യൂം ഡിസൈൻ – ശില്പ GNS, പ്രൊഡക്ഷൻ ഡിസൈൻ – ശ്രീ നാഗേന്ദ്ര തംഗല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈൻ – അനന്ത് കാഞ്ചർല, ❤️ പി.ആർ.ഒ – ശബരി.
Mahakali Glimpse Out: Akshaye Khanna as Shukracharya; Worldwide Release January 8, 2027
Mahakali first glimpse unveils Akshaye Khanna’s powerful Shukracharya avatar. The Prasanth Varma Cinematic Universe film releases worldwide on January 8, 2027.