പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ആഗോള റിലീസായി എത്തിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ ₹22.85 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ. ആദ്യ ദിവസം മാത്രം ₹14.5 കോടി ആഗോള ഗ്രോസ് നേടിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിങ്ങാണ് ‘ഖലീഫ’ സ്വന്തമാക്കിയത്. മാസ് ആക്ഷനും ഡ്രാമയും വൈകാരിക മുഹൂർത്തങ്ങളും ഒരുമിപ്പിച്ച ചിത്രത്തിന് വിവിധ വിഭാഗങ്ങളിലുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ് ആരാധകർക്കൊപ്പം മോഹൻലാൽ ആരാധകരും മാസ് സിനിമകളെ ഇഷ്ടപ്പെടുന്ന യുവപ്രേക്ഷകരും ചിത്രത്തെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
മാമ്പറക്കൽ ആമിർ അലി എന്ന കഥാപാത്രമായെത്തുന്ന പൃഥ്വിരാജിന്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന താരം വൈകാരികവും പ്രണയപരവുമായ രംഗങ്ങളിലും ശ്രദ്ധ നേടുന്നു.
അതിഥി വേഷങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സർപ്രൈസ്. മാമ്പറക്കൽ അഹമ്മദ് അലിയായി മോഹൻലാലും ഐവർ അലക്സാണ്ടറായി ടൊവിനോ തോമസും എത്തുന്ന രംഗങ്ങൾക്ക് തിയേറ്ററുകളിൽ വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കയ്യടിയും വിസിലും ആവേശവും നിറയ്ക്കുന്ന ഒരു ഫെസ്റ്റിവൽ മാസ് ആക്ഷൻ ഡ്രാമയായാണ് ‘ഖലീഫ’ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്ലൈനോടെ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ 2’ൽ മോഹൻലാൽ നായകനായെത്തും. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്നറാണ് ചിത്രം.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷിന്റെയും തെലുങ്ക് താരം മാളവിക ശർമ്മയുടെയും മലയാള അരങ്ങേറ്റം കൂടിയാണ് ‘ഖലീഫ’. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
🔥 #Khalifa storms the worldwide box office!
💰 2 Days Worldwide Gross: ₹22.85 Cr
💥 Day 1 Worldwide Gross: ₹14.5 Cr
The #PrithvirajSukumaran–#Vyshakh–#JinuAbraham mass action entertainer continues its strong theatrical run with excellent audience response.⭐ #Mohanlal
⚡… pic.twitter.com/Q9OyTgSaP6— CinemaCafe™ Media (@cinemacafemedia) August 22, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർമാർ – റെനി ദിവാകർ, വിനോഷ് കൈമൾ.
Khalifa Box Office: Prithviraj Film Grosses ₹22.85 Crore Worldwide in 2 Days
Prithviraj Sukumaran’s Khalifa grosses ₹22.85 crore worldwide in two days after a ₹14.5 crore opening, continuing its strong box-office run.