മലയാളിയുടെ പോയ കാല ഓണപ്പാട്ടിൻ്റെ വീണ്ടെടുപ്പിനായി പോളിഗൺ ഐ മീഡിയ പുറത്തിറക്കിയ ഈ വർഷത്തെ ഓണപ്പാട്ട് പൂവാലെ തുമ്പപ്പൂവാലെ കേരള നിയമസഭ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ വച്ച് പ്രകാശനം ചെയ്തു. സിനിമ ടൂറിസം വിനോദ സഞ്ചാര മന്ത്രിയും ഓണപ്പാട്ടിൻ്റെ ഗായകനുമായ ശീ .പി.സി വിഷ്ണുനാഥ്. സിനിമ സംവിധായകനും ഓണപ്പാട്ടിന് ദൃശ്യമികവ് ഒരുക്കിയ
ശ്രീ ഡിജോ ജോസ് ആൻ്റ് ണി വിൻസൻ്റ് എം എൽ എ.
മുൻ മന്ത്രിയും ഗാന രചിയതാവുമായ പന്തളം സുധാകരൻ ശ്രീ. പാലോട് രവി. ടൂറിസം സെക്രട്ടറി ശ്രീ ബിജു ഐ. എ എസ്. ശ്രീമതി അഞ്ജന ഐ. എ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ജോൺ എഡ്വർഡ്. പി. ആർ. സാബു എന്നിവർ സംസാരിച്ചു. ഓണപ്പാട്ടിൻ്റെ നിർമാണം നിർവ്വഹിച്ച പോളിഗൺ ഐ മീഡിയ ഡയറക്ടർ ഡി. സജീവ് സ്വാഗതം പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി റേഡിയോ മേഖലയിൽ പ്രവർത്തിക്കുന്ന ആർ. ജെ രാഹുലും വ്യത്യസ്ത ആശയങ്ങളിലൂടെ തിരഞ്ഞെടുപ്പ് രംഗങ്ങളിലും പരസ്യരംഗങ്ങളിലും പ്രവർത്തിക്കുന്ന പോളിഗൺ ഐ.മീഡിയ ഡയറക്ടർ ഡി. സജീവ് എന്നിവരുമായുള്ള ചർച്ചയിലൂടെയാണ് ഈ വർഷം ഒരു ഓണപ്പാട്ട് എന്ന ആശയം രൂപപ്പെടുന്നതും. സംസ്ഥാന സാംസ്കാരിക ടൂറിസം സിനിമ മന്ത്രി തന്നെ ഗായകനാകണമെന്ന നിർദേശം രൂപപ്പെടുകയും. പി.സി.വിഷ്ണുനാഥ് സമ്മതം മൂളുകയും ചെയ്ത് . സംഗീത നിർവ്വഹണം സൗത്ത് ഇന്ത്യൻ സിനിമ ഹിറ്റ് മേക്കർ ജെക്സ് ബിജോയിയാണ് നിർവ്വഹിച്ചത്. അസോസിയേറ്റ് മ്യൂസിക് ഡയറക്ടർ അഖിലും ചേർന്ന് സ്റ്റീഫൻ ദേവസ്വയുടെ എം. ലോഞ്ച് സ്റ്റുഡിയോയിലാണ് റിക്കാർഡിംഗ് പൂർത്തീകരിച്ചത്.
🌼 Bringing back the nostalgic charm of Kerala’s traditional Onam songs — ‘Poovale Thumba Poovale’ is out now! 🎶
A musical celebration filled with the colours, culture and timeless memories of Onam. 🌾🌸#PoovaleThumbaPoovale #OnamSong2026 #PCVishnunath #JakesBejoy pic.twitter.com/CqMFsYFZIA
— CinemaCafe™ Media (@cinemacafemedia) August 22, 2026
മികവാർന്ന ഗാനത്തിന് ദൃശ്യവിസ്മയം ഒരുക്കിയത് പ്രശസ്ത യുവ സിനിമ സംവിധായകൻ ഡിജോ ജോസ് ആൻണി ലൈൻ പ്രൊഡ്യൂസർ റിജിൻ ക്യാമറ സുദേവ് എന്നിവർ ചേർന്ന് ചിത്രീകരിച്ചു. മലയാളിയുടെ നഷ്ടമായ ഓണാനുഭവം തിരികെയെത്തിക്കുവാൻ നടത്തിയ ചെറിയ പരിശ്രമം വലിയ വിജയമായി മാറുവാൻ കഴിയുമെന്ന് പോളിഗൺ ഐ മീഡിയ ഡയക്ടർ ഡി സജീവ് പറഞ്ഞു.
സംസ്ഥന ചരിത്രത്തിൽ ആദ്യമായി ഒരു സാംസ്കാരികമന്ത്രി ഗായകനായെത്തുന്ന ഓണപ്പാട്ട് മലയാളി ഏറ്റെടുത്തു കഴിഞ്ഞു. തൃപ്പുണ്ണിത്തറ ഹിൽ പാലസ് വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്
Watch: https://youtu.be/fiueRYNcVs0?si=X4eWskoFrAEgCDpM
Poovale Thumba Poovale Onam Song 2026 Released | P.C. Vishnunath, Jakes Bejoy
‘Poovale Thumba Poovale’ Onam Song 2026 released featuring P.C. Vishnunath as singer, with music by Jakes Bejoy and visuals by Dijo Jose Antony.